ഒമാനിൽ വാഹനങ്ങളിൽ നിന്നും മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞാൽ ഇനി മുതൽ ശിക്ഷ; 300 റിയാൽ പിഴയും തടവും

ഒമാനിൽ വാഹനങ്ങളിൽ നിന്നും മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞാൽ ഇനി മുതൽ ശിക്ഷ; 300 റിയാൽ പിഴയും തടവും

മസ്‌ക്കറ്റ്: വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടി കർശനമാക്കി ഒമാൻ. കുറ്റക്കാർക്ക് പിഴയും തടവും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.300 റിയാല്‍ പിഴയും പത്ത് ദിവസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

ഒമാൻ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 49/6 പ്രകാരമാണ് ശിക്ഷ. പൊതു ശുചിത്വവും സുരക്ഷയും നിലനിര്‍ത്താൻ ലക്ഷ്യമിട്ടാണ് ശിക്ഷ കടുപ്പിക്കുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമായിരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.