'എന്റെ ക്രൈസ്‌തവ വിശ്വസം ഏറ്റ് പറയുന്നതിൽ ഞാൻ എന്തിന് മടിക്കണം': സീറോ മലബാർ അസംബ്ലിയിൽ മന്ത്രി റോഷി അഗസ്റ്റിൻ

'എന്റെ ക്രൈസ്‌തവ വിശ്വസം ഏറ്റ് പറയുന്നതിൽ ഞാൻ എന്തിന് മടിക്കണം': സീറോ മലബാർ അസംബ്ലിയിൽ മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: സീറോ മലബാർ അസംബ്ലിയുടെ സമാപന സമ്മേളനത്തിനിടെ തന്റെ ക്രൈസ്‌തവ വിശ്വസം ഏറ്റ് പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിൻ. ജീവിതത്തിൽ തനിക്ക് ഉണ്ടായ ദൈവാനുഭവങ്ങൾ കോർത്തിണക്കിയാണ് വിശ്വാസം പ്രഘോഷിക്കുന്നതിൽ മടി കാണിക്കരുതെന്ന് മന്ത്രി പറഞ്ഞത്. മുല്ലപ്പെരിയാർ പോലെയുള്ള സാധരണ മനുഷ്യരെ പൊതുവായി ബാധിക്കുന്ന അടിസ്ഥാന പ്രശനങ്ങളിൽ ഞങ്ങൾ രാഷ്ട്രിയക്കാർ ഒറ്റക്കെട്ടാണെന്നും മന്ത്രി ആവർ‌ത്തിച്ച് പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസം​ഗത്തിന്റെ പൂർണരൂപം

വിശ്വാസ തീഷ്ണതയെ മുറുകെപ്പിടിക്കണമെന്ന് ആത്മാർത്ഥതയോടെ സൂചിപ്പിച്ചത് പൊതു സമൂഹത്തിലും സഭാ വിശ്വാസികളിലും വിശ്വാസ തീഷ്ണത കുറവായതുകൊണ്ടാണ്. അത് ബലപ്പെടുത്താൻ കഴിയുന്ന ചർച്ചകൾ ഇന്നത്തെ ഈ അസ്സംബ്ലിയിൽ ഉണ്ടായി എന്നത് ഏറെ ​ഗൗരവമുള്ള കാര്യമാണ്. എന്റെ വിശ്വാസം ഏറ്റ് പറയാൻ ‍ഞാൻ മടികാണിച്ചിട്ടില്ല. വിത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവര് ഉണ്ട് എങ്കിലും സാമൂഹിമ മാറ്റങ്ങളിൽ അടിസ്ഥാന വിഷയങ്ങളിൽ കേരള പൊതു സമൂഹം പലപ്പോഴും ഒറ്റക്കെട്ടാണ്. മനുഷ്യനെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ വിത്യസ്ത അനുഭവം രൂപപ്പെടുന്നില്ല.

അവരവരുടെ വിശ്വാസം സംരക്ഷിക്കാൻ അവരവർക്ക് കഴിയണം. അത് ഏറ്റുപറയാൻ തയാറാകണം. ഒരിക്കൽ രാത്രിയിൽ കൂത്താട്ടുകുളത്തേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു. തട്ടത്തുമല എന്ന സ്ഥലത്ത് വെച്ച് ഞാൻ യാത്ര ചെയ്ത ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുന്നു. വണ്ടിയിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണു. ചാടിയെണീറ്റപ്പോൾ ഒന്നും സംഭവിച്ചതായി തോന്നിയില്ല. ആ വണ്ടിയിൽ യാത്ര ചെയ്ത പതിനഞ്ചോളം പേർക്ക് പരിക്ക് പറ്റി. എനിക്ക് ഒന്നും സംഭവിച്ചില്ല ഞാൻ മാത്രമാണ് റോഡിലേക്ക് തെറിച്ചു വീണത്. ആ സമയത്ത് എന്നെ ദൈവം ഉള്ളം കയ്യിൽ സംരക്ഷിച്ചു എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

അന്നേക്ക് പതിനൊന്നാം ദിവസം ഞാൻ മലയാറ്റൂർ മല ചവിട്ടാൻ പദ്ധതിയിട്ടിരുന്നു. ആ മലയാറ്റൂർ തീർത്ഥാടനം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ദൈവം ആ​ഗ്രഹിച്ചു. എന്റെ വിശ്വാസം ഏറ്റ് പറയുന്നതിന് ഞാനെന്തിന് മടിക്കണം. ഒരു തിരഞ്ഞെടുപ്പ് കാലത്ത് പെസഹ വ്യാഴാഴ്ച മലയാറ്റൂരിലേക്ക് പോകാൻ വീണ്ടും പദ്ധതിയിട്ടു. എന്റെ അവശത മനസിലാക്കിയ പലരും യാത്ര ഉപേക്ഷിക്കാൻ നിർബന്ധിപ്പിച്ചു. പിന്നോട്ടു പോകാതെ ഞാൻ മല കയറി. എന്നാൽ തിരിച്ചിറങ്ങിയ എന്റെ കാലിൽ അൽപ്പം പോലും നീര് ഉണ്ടായില്ല എന്നത് ദേവ കൃപയായി ‍ഞാൻ കാണുന്നു.

അവരവരുടെ വിശ്വസത്തെ എല്ലാ വിശ്വാസ സമുദായവും ഏറ്റ് പറയണം. അവരവരുടെ വിശ്വാസം ഏറ്റുപറയാനും പ്രകടിപ്പിക്കാനും സാധിച്ചാൽ സാമുദായിക സ്പർദ ഇല്ലാതാകും. അതിനുള്ള അവകാശവും അധികാരവും ഭരണഘടന നമുക്ക് തന്നിട്ടുണ്ട്. ആ ഭരണഘടനയിൽ മായം ചേർക്കാതെ മുന്നോട്ടുപോകാൻ കഴിയുന്ന വിശ്വാസ പ്രഘോഷണമാണ് പ്രേക്ഷിത ദൗത്യം.

മുല്ലപ്പെരിയാർ പോലെയുള്ള മനുഷ്യനെ പൊതുവായി ബാധിക്കുന്ന അടിസ്ഥാന പ്രശനങ്ങളിൽ ഞങ്ങൾ രാഷ്ട്രിയക്കാർ ഒറ്റക്കെട്ടാണ്. 2014ൽ കമുളിയിൽ ഒരു മെ​ഗാ കാർപാർക്കിന് വേണ്ടി നിർമാണം ആരംഭിച്ചപ്പോൾ തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു പാട്ടക്കരാറിന് അകത്താണ് നിർമാണം എന്നായിരുന്നു അവരുടെ വാദം അല്ലെന്ന് നമ്മൾ വാദിക്കുകയും കോടതി അത് അം​ഗീകരിക്കുകയും ചെയ്തു. സെപ്റ്റംബർ മുപ്പതിന് മുല്ലപ്പെരിയാർ കേസ് വീണ്ടും കോടതി പരി​ഗണിക്കും.

കേരളവും തമിഴ്നാടും വൈരുദ്ധ്യങ്ങളായി പോകേണ്ട സംസ്ഥാനങ്ങളല്ല. ഇന്ത്യ സർക്കാരിന് ഇതിൽ ഇടപെടാനുള്ള അവസരം ഉണ്ടാകണം. തമിഴ്നാടിന് ജലം നൽകുമെന്ന് ഉറപ്പാക്കിക്കൊണ്ട് തന്നെ ഒരു ഡാം ഉണ്ടാകണം. ജലനിരപ്പ് പരമാവധി താഴ്തിക്കൊണ്ട് തമിഴ്നാടിന് ആവശ്യമായ വെള്ളം കൊടുക്കുക. അതോടൊപ്പം മറ്റൊരു ഡാം നിർമാണം ആരംഭിക്കുക. പുതിയ ഡാം ഉണ്ടാകാൻ കേരളം സജ്ജമാണ്. ഇതിനായി പാരിസ്ഥിതിക അനുമതി കേന്ദ്രസർക്കാർ നൽകണം. അങ്ങനെയുള്ള പ്രശ്ന പരിഹാരത്തിന് വേണ്ടിയാണ് സർക്കാരും നിയമസഭയും പൊതു സമൂഹവും ആ​ഗ്രഹിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഭീതി ജനിപ്പിക്കുന്ന വാർത്തകൾ അപകടകരമാണ്. പുതു തലമുറയെ മാനസിക വിഭ്രാന്തിയിലേക്ക് നയിക്കുന്ന വാർത്തകൾ അപകടകരമാണ്. കൃഷിയിടങ്ങളിലെ പ്രശ്നങ്ങൾ, വന്യജീവി പ്രശ്നങ്ങൾ ഇവയിലെല്ലാം സമൂഹത്തിനുണ്ടാകേണ്ട പുരോ​ഗതി ചർച്ച ചെയ്യാൻ സഭ നേതൃത്വവും പിതാക്കന്മാരും ശ്രമിക്കുന്നുണ്ട്. അഴിമതിക്കും മദ്യത്തിനുമെതിരെ കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ യാത്രയിൽ പിതാക്കന്മാർ നൽകിയ സ്വീകരണം മറക്കാനാവാത്ത അനുഭവമായിരുന്നെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.