ശില്‍പിയും സംവിധായകനുമായ അനില്‍ സേവ്യര്‍ അന്തരിച്ചു

ശില്‍പിയും സംവിധായകനുമായ അനില്‍ സേവ്യര്‍ അന്തരിച്ചു

തൃശൂര്‍: ശില്‍പിയും സഹസംവിധായകനുമായ അനില്‍ സേവ്യര്‍ (39) നിര്യാതനായി. ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ശില്‍പ്പിയും ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹ സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അനില്‍.
അങ്കമാലി കിടങ്ങൂര്‍ പുളിയേല്‍പ്പടി വീട്ടില്‍ പി.എ സേവ്യറാണ് പിതാവ്. അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് ബിഎഫ്എ പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ശില്‍പ കലയില്‍ എംഎഫ്എ ചെയ്തു. ഒരേ സമയം ക്യാംപസില്‍ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശില്‍പം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു.

മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നല്‍കണമെന്ന അനിലിന്റെ ആഗ്രഹം നടപ്പാക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 11 മുതല്‍ വസതിയിലും തുടര്‍ന്ന് മൂന്നു വരെ നാസ് ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.