പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ സഹോദരിമാരെ തട്ടിക്കൊണ്ടു പോയി മത പരിവര്‍ത്തനം, വിവാഹം: പെണ്‍കുട്ടികളെ വീണ്ടെടുക്കാന്‍ പാക് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ സഹോദരിമാരെ തട്ടിക്കൊണ്ടു പോയി മത പരിവര്‍ത്തനം, വിവാഹം: പെണ്‍കുട്ടികളെ വീണ്ടെടുക്കാന്‍ പാക് ഹൈക്കോടതി

ലാഹോര്‍: തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ച ക്രിസ്ത്യന്‍ സഹോദരിമാരെ വീണ്ടെടുക്കാന്‍ പോലീസിനോട് പാകിസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത പതിമൂന്നും പതിനെട്ടും വയസുള്ള സഹോദരിമാര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിവാഹം ചെയ്തത്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ 13 വയസുകാരി നേഹ ജാവേദിന്റെ പ്രായം 19 എന്നും 18 കാരി സ്‌നേഹ ജാവേദിന്റെ പ്രായം 21 ആണെന്നും രേഖപ്പെടുത്തിയിരുന്നു.

ജൂലൈ 23 ന് കസൂര്‍ ജില്ലയിലെ പട്ടോക്കി തെഹ്സിലില്‍ വെച്ചാണ് നേഹയെയും മൂത്ത സഹോദരി സ്‌നേഹയെയും തട്ടിക്കൊണ്ടു പോയത്. എന്നാല്‍, സഹോദരിമാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്താന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ലാഹോര്‍ ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് താരിഖ് നദീം പെണ്‍കുട്ടികളെ വീണ്ടെടുക്കാന്‍ സെപ്റ്റംബര്‍ 11 ന് കസൂര്‍ ജില്ലാ പോലീസ് മേധാവിയോട് ഉത്തരവിട്ടത്.

ഇസ്ലാം മത വിശ്വാസികളായ മുഹമ്മദ് സെയ്ന്‍, മുഹമ്മദ് അലി എന്നിവരാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത വിവാഹം ചെയ്തത്.

ജൂലൈ 23 ന് കുടുംബം രണ്ട് മുറികളുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഉറങ്ങുകയായിരുന്നു, സെയ്നും അലിയും അജ്ഞാതരായ ചില കൂട്ടാളികളോടൊപ്പം അവരുടെ വീട്ടില്‍ പ്രവേശിച്ച് മാതാപിതാക്കളുടെ മുറിയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് ക്രിസ്റ്റ്യന്‍ ഡെയ്ലി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.