ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രകോപിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബീരേന്‍ സിങ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ചോദിക്കാം എന്നാല്‍ തര്‍ക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി.
പ്രധാനമന്ത്രി മണിപ്പൂരില്‍ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാല്‍ നിങ്ങളറിയും എന്ന് പ്രതികരിച്ച അമിത് ഷാ സംസ്ഥാനത്ത് ശാശ്വത സമാധാനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ചയിലാണെന്നും വ്യക്തമാക്കി.
വഖഫ് ബില്‍, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന വിഷങ്ങളിലും അമിത് ഷാ പ്രതികരിച്ചു. വഖഫ് ബില്ലില്‍ നിന്ന് പിന്നോട്ടില്ല. വൈകാതെ അത് പാസാക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തന്നെ നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ രാഷ്ട്രീയ സ്ഥിരതയ്ക്ക് ഉദാഹരണമാണെന്ന് അമിത് ഷാ പറഞ്ഞു. വിദേശ നയത്തില്‍ കരുത്തുറ്റ തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ 15 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് കാര്‍ഡ് തന്നെ ബിജെപി പുറത്തിറക്കിയിട്ടുണ്ടന്നും അമിത് ഷാ വ്യക്തമാക്കി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.