മുല്ലപെരിയാര്‍ ഡാം: വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

 മുല്ലപെരിയാര്‍ ഡാം: വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ആറ് ജില്ലയിലെ ഒരു കോടിയില്‍ അധികം മനുഷ്യ ജീവിതങ്ങളുടെയും ജീവജാലങ്ങളുടെയും ജീവന്റെ സുരക്ഷയെ ബാധിക്കുന്ന മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സീറോ മലബാര്‍ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

മുല്ലപെരിയാര്‍ ഡാം നിര്‍മിച്ചതിന്റെ 129 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ മനസിലാക്കണം. കേരളം, തമിഴ്‌നാട് സക്കാരുകളുമായി സമവായ ചര്‍ച്ചകള്‍ക്ക് പ്രധാനമന്തി നേതൃത്വം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്കായി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാട് ജനതയ്ക്ക് വെള്ളവും എന്ന ലക്ഷ്യത്തോടെ ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പിന്തുണ നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.