'ഇഎസ്എ: ജനവാസ മേഖലയെ ഒഴിവാക്കിയ മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുക': മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

 'ഇഎസ്എ: ജനവാസ മേഖലയെ ഒഴിവാക്കിയ മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുക': മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ജനവാസ മേഖലകള്‍ ഒഴിവാക്കിയ ഇഎസ്‌ഐ മാപ്പ് ഉടന്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് കാത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമി ജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ഇഎസ്എ സംബന്ധമായി കേന്ദ്രത്തിന് സമര്‍പ്പിക്കുവാന്‍ സംസ്ഥാനം തയ്യാറാക്കിയിരിക്കുന്ന ജിയോ കോഡിനേറ്റ് ഉള്ള മാപ്പില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്ന മാപ്പ് ജനങ്ങള്‍ക്ക് പരിശോധിക്കുവാനും കരട് വിജ്ഞാപനത്തിനെതിരെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുവാനും അടിയന്തരമായി ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുവാനും പൊതു ജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുവാന്‍ ആവശ്യമായ 60 ദിവസങ്ങള്‍ നല്‍കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ഇഞ്ചനാനിയില്‍ വ്യക്തമാക്കി.

വില്ലേജുകളുടെ പേരില്‍ ഇഎസ്‌ഐ പ്രഖ്യാപനം എന്നത് ഒഴിവാക്കി വാര്‍ഡ് അടിസ്ഥാനത്തില്‍ വനമേഖലയെ തിട്ടപ്പെടുത്തി ജിയോ കോഡിനേറ്റ് മാപ്പ് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുവാനും തീര്‍ച്ചപ്പെടുത്തുവാനും നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ 10 വര്‍ഷമായി മാറി വരുന്ന സര്‍ക്കാരുകളുടെ അലംഭാവ നയംമൂലം ജനങ്ങള്‍ നേരിടുന്ന ഈ വലിയ പ്രതിസന്ധിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍, ഫാ. സബിന്‍ തൂമുള്ളില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രീസാ ലിസ് സെബാസ്റ്റ്യന്‍, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ഡോ. കെ.പി ഷാജു, ഷാജി കണ്ടത്തില്‍, സജി കരോട്ട് ജോസഫ് മൂത്തേടത്ത് ഷാന്റോതകിയേല്‍, ഡോ.അല്‍ഫോന്‍സാ വിന്‍സന്റ് പൊട്ടനാനിക്കല്‍ ബേബി കിഴക്കേ ഭാഗം തുടങ്ങിയവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.