തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസന്‍സും ആര്‍.സി ബുക്കും പ്രിന്റ് ചെയ്ത് നല്‍കുന്നത് നിര്‍ത്തിലാക്കുന്നു. ഇനി മുതല്‍ എല്ലാം ഡിജിറ്റല്‍. ഗതാഗത വകുപ്പിന്റെ എം.പരിവാഹന്‍ സൈറ്റ് വഴി ഇവ ലഭ്യമാക്കും.
ആദ്യ ഘട്ടത്തില്‍ ഡ്രൈവിങ് ലൈസന്‍സിന്റെയും രണ്ടാം ഘട്ടത്തില്‍ ആര്‍.സിബുക്കിന്റെയും പ്രിന്റിങാണ് നിര്‍ത്തലാക്കുന്നത്. ആധുനിക കാലത്ത് പ്രിന്റിങ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം.
സംസ്ഥാനത്ത് നിലവില്‍ ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ലൈസന്‍സ് തപാല്‍ വഴി വരാന്‍ രണ്ട് മാസം വരെ കാത്തിരിക്കണം. ആര്‍.സി ബുക്കിനായി കാത്തിരിക്കേണ്ടത് മൂന്ന് മാസത്തോളമാണ്. ഇനി ടെസ്റ്റ് പാസായാല്‍ മണിക്കൂറുകള്‍ക്കുളളില്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്‌ത്തെടുത്ത് മൊബൈലില്‍ സൂക്ഷിച്ചാല്‍ മതി.
ലോകം മാറിയിട്ടും പേപ്പറില്‍ പ്രിന്റ് ചെയ്തു നല്‍കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകള്‍ക്കെതിരെ വിമര്‍ശനവും പരിഹാസവും വര്‍ധിപ്പിച്ചപ്പോഴാണ് ഡിജിറ്റില്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ തുടങ്ങിയത്. പൊതുമേഖല സ്ഥാപനമായി ഐടിഐയുമായുളള കരാറിനെ ധനവകുപ്പ് എതിര്‍ത്തതോടെ പണം നല്‍കുന്നത് മുടങ്ങി. ഇതോടെ അച്ചടിയും മുടങ്ങി.
പണം കൊടുക്കലും പരാതിയുമൊക്കെ കൂടിയത് കൂടി കണക്കിലെടുത്താണ് ഇനി ഡിജിറ്റല്‍ രേഖകള്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനമെടുത്തത്. എം.പരിവാഹന്‍ സൈറ്റിലെ സാരഥിയില്‍ നിന്നും ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം.
പരിവാഹനില്‍ നിന്നും വാഹനത്തിന്റെ രേഖകളും ഡൗണ്‍ലോഡ് ചെയത് ഡിജി ലോക്കറില്‍ സൂക്ഷിച്ചാല്‍ മതിയാകും. വാഹന പരിശോധന സമയത്ത് മൊബൈലില്‍ കാണിച്ചാല്‍ ഉദ്യോഗസ്ഥന് ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വ്യക്തത വരുത്താം. വാഹന ഉടമയ്ക്ക് വേണമെങ്കില്‍ പ്രിന്റ് രേഖയായും സൂക്ഷിക്കാം.
ഇതോടെ വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ണമായും ഡിജിറ്റലാകുന്ന നാലാമത്തെ സംസ്ഥാനമായി മാറും കേരളം. എന്നാല്‍ നിലവില്‍ അച്ചടിക്കാന്‍ കരാര്‍ നല്‍കുന്നവരെ ഒഴിവാക്കിയാല്‍ ചില നിയമ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.