അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കും; പി.ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം

അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കും; പി.ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ് ആയ പി.ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. 25ന് ചേരുന്ന ഐഒഎ യോഗത്തില്‍ അവിശ്വാസപ്രമേയം പരിഗണിച്ചേക്കുമെന്നാണ് വിവരം. പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.

ഐഎംഒയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ ബഹുഭൂരിപക്ഷം അംഗങ്ങളും പി.ടി ഉഷയുമായി കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. അധ്യക്ഷ ഏകപക്ഷീയമായാണ് പെരുമാറുന്നുതെന്നും. തന്നിഷ്ട പ്രകാരമാണ് തീരുമാനങ്ങള്‍ എടുക്കുന്നതുമെന്നാണ് ഭൂരിപക്ഷം എക്സിക്യൂട്ടീവ് അംഗങ്ങളും പറയുന്നത്.

യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് ഒന്നിലധികം എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പി.ടി ഉഷ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു അവിശ്വാസ പ്രമേയം യോഗത്തില്‍ കൊണ്ടുവരാന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് കഴിയില്ലെന്ന് പി.ടി ഉഷയെ അനുകൂലിക്കുന്ന കേന്ദ്രങ്ങള്‍ പറയുന്നു. അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമെ അവിശ്വാസ പ്രമേയം പരിഗണിക്കാനാവൂ. അങ്ങനെയുണ്ടായിട്ടില്ലെന്നും ഉഷയെ അനുകൂലിക്കുന്ന അംഗങ്ങള്‍ വ്യക്തമാക്കുന്നു.

പാരീസ് ഒളിംപിക്‌സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സിഎജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിഎജി ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഉഷ നിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.