ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം അവസാനിക്കവെ എംപിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംസാരത്തിനിടെ പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ വിവരങ്ങള്‍ തിരക്കി.
ദുരന്തമേറ്റു വാങ്ങിയ വയനാടിന്റെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് മോഡി പ്രിയങ്കയോട് ചോദിച്ചു. പുനരധിവാസ വിഷയങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ദുരന്തത്തിന് ശേഷമുള്ള വയനാട്ടിലെ സാഹചര്യം പ്രിയങ്ക പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
എന്നാല്‍ കേന്ദ്ര ഫണ്ടിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. താന്‍ മലയാളം പഠിക്കുകയാണെന്ന് പ്രിയങ്ക പ്രധാനമന്ത്രിയോട് പറഞ്ഞു. അതിനിടെ കൊല്ലം എംപിയായ എന്‍.കെ പ്രേമചന്ദ്രനെ നരേന്ദ്ര മോഡി പുകഴ്ത്തുകയും ചെയ്തു. നന്നായി ഗൃഹപാഠം ചെയ്ത് സഭയില്‍ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്ന് മോഡി പറഞ്ഞു.
വയനാട് പുനരധിവാസത്തിനായി കഴിഞ്ഞ ഫെബ്രുവരിയില്‍ 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ടൗണ്‍ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി.
ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളും പുനര്‍നിര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം.
മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്തില്‍ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.