'ആരോടും സീറ്റ് ചോദിച്ചിട്ടില്ല'; പാലക്കാട് സിപിഎം-ബിജെപി ഡീല്‍; തന്റെ പേരില്‍ ഷാഫി പറമ്പിലിനെ വേട്ടയാടരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

'ആരോടും സീറ്റ് ചോദിച്ചിട്ടില്ല'; പാലക്കാട് സിപിഎം-ബിജെപി ഡീല്‍; തന്റെ പേരില്‍ ഷാഫി പറമ്പിലിനെ വേട്ടയാടരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു നേതാവിനോടും താനിതുവരെ സീറ്റ് ചോദിച്ചിട്ടില്ല. പാലക്കാട് മത്സരിക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

പാലക്കാട്ടെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ ഷാഫി പറമ്പില്‍ എംപിയെ വേട്ടയാടരുതെന്നും രാഹുല്‍ പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കാന്‍ പറഞ്ഞാല്‍ അതിനും താന്‍ തയ്യാറാണ്. പാര്‍ട്ടി പറയുന്ന കാര്യം അനുസരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍. തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ പോലും ഷാഫി പറമ്പില്‍ ഇല്ലായിരുന്നു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് സ്‌ക്രീനിങ് കമ്മിറ്റി കൂടിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ആ സ്‌ക്രീനിങ് കമ്മിറ്റിയില്‍ താനും അംഗമാണ്. എന്നാല്‍ കമ്മിറ്റി കൂടുന്ന സമയത്ത് താന്‍ ജയിലിലായിരുന്നു. ആ കമ്മിറ്റിയില്‍ ഷാഫി പറമ്പില്‍ ഇല്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് ഇത് ഷാഫിയെടുത്ത തീരുമാനമാകുന്നതെന്നും അദേഹം ചോദിച്ചു.

പാലക്കാട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലുണ്ട്. എന്നാല്‍ അടിയുറച്ച ഇടതുപക്ഷക്കാരുടെ വോട്ട് യുഡിഎഫിന് ലഭിക്കും. യുഡിഎഫില്‍ നിന്ന് വിട്ട് ഇടത് സ്വതന്ത്രനായി പി. സരിന്‍ മത്സരിക്കുന്നതിനെക്കുറിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. വര്‍ഗീയതയും മതേതരത്വവും തമ്മിലാണ് പാലക്കാട്ടെ മത്സരം. സരിന്‍ പ്രിയ സുഹൃത്താണെന്നും തന്റെ ഈ പോരാട്ടത്തില്‍ സരിന്‍ ഒപ്പം കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.