ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിൽ വൈദിക സമ്മേളനം നടന്നു

ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിൽ വൈദിക സമ്മേളനം നടന്നു

ചങ്ങനാശേരി: ഈ വർഷത്തെ രണ്ടാം വൈദിക സമ്മേളനം ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്നു. നിയുക്ത മെത്രാപ്പോലീത്താ മാർ തോമസ് തറയലിന്റെ സ്ഥാനാരോഹണവും മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായ്ക്കുള്ള നന്ദി പ്രകാശനവുമായിരുന്നു പ്രധാന അജണ്ട.

അതിരൂപതാ സിഞ്ചെള്ളൂസ് ഫാ. ജയിംസ് പാലയ്ക്കൽ ഖൂത്താആ പ്രാർഥനയ്ക്ക് കാർമികത്വം വഹിച്ചു. കഴിഞ്ഞ വൈദിക സമ്മേളനത്തിന് ശേഷം മരണമടഞ്ഞ വൈദികർക്കും സന്യസ്തർക്കും അല്മായ സഹോദരങ്ങൾക്കും വേണ്ടി അതിരൂപതാ മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ കാർമികത്വത്തിൽ ഒപ്പീസ് നടത്തി. അതിരൂപതയിലെ പ്രധാന സംഭവങ്ങളുടെ റിപ്പോർട്ടും നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേകത്തിനുള്ള ക്ഷണവും ദൃശ്യശ്രാവ്യരൂപേണ അവതരിപ്പിച്ചു. അതിരൂപതയുടെ മാധ്യമ വിഭാഗം ഇതിന് നേതൃത്വം നൽകി.

സമ്മേളനത്തിനെത്തിയ വൈദികരെ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സ്വാഗതം ചെയ്തു. മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന മാർ ജോർജ് കോച്ചേരി, പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ - രജത ജൂബിലികൾ ആഘോഷിക്കുന്ന വൈദികർ എന്നിവർക്ക് മെത്രാപ്പോലീത്താ പൂക്കൾ നൽകി ആശംസകളറിയിച്ചു.

സമ്മേളനത്തിൽ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ 'സീറോമലബാർ സഭയിൽ ആരാധനക്രമ പരിഷ്കരണത്തിന്റെ നാൾവഴി', ഫാ. ജോസ് ആലഞ്ചേരിയുടെ 'സഞ്ചാരവീഥിയിൽ', ഫാ. മിഖായേൽ കിങ്ങണംചിറയുടെ 'സീറോമലബാർ സഭയെക്കുറിച്ച് അറിയേണ്ടതെല്ലാം' എന്നീ ഗ്രന്ഥങ്ങളുടെയും 2025 ലെ ആരാധനവത്സര കലണ്ടറിന്റെയും പ്രകാശന കർമവും നടന്നു.

മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ എന്നിവർ സന്ദേശങ്ങൾ നൽകി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് മുണ്ടകത്തിൽ അതിരൂപതയുടെ മേലധ്യക്ഷസ്ഥാനമൊഴിയുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും മേലധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന മാർ തോമസ് തറയിലിന് ആശംസയുമറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.