അഡലൈഡ് : ഓസ്ട്രേലിയയിലുടനീളം ഗാനസന്ധ്യയുമായി കെസ്റ്ററും സംഘവും. പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തെ മലയാളികളുടെ മനം കവർന്ന കെസ്റ്റർ ആദ്യമായാണ് ഓസ്‌ട്രേലിയായിൽ എത്തുന്നത്. നവംബർ രണ്ട് മുതൽ നവംബർ 17 വരെ രാജ്യത്തിലെ ആറ് നഗരങ്ങളിൽ  ലൈവ് മ്യൂസിക്കൽ നൈറ്റ് അവതരിപ്പിക്കും. 
നവംബർ രണ്ട് ശനിയാഴ്ച ബ്രിസ്ബെയ്നിലെ ലൈറ്റ്ഹൗസ് കമ്മ്യൂണിറ്റി ആൻഡ് ഇവൻ്റ് സെൻ്റർ, ഫോറസ്റ്റ് ലേക്കിൽ വൈകുനേരം ആറ് മണി മുതൽ 8.30 വരെയാണ് ആദ്യ പരിപാടി. നവംബർ ആറിന് കെയിൻസിലെ പെർഫോമിംഗ് ആർട്സ് സെൻ്റർ- എഡ്ജ് ഹിൽ സ്റ്റേറ്റ് സ്കൂളിൽ വൈകുനേരം 5.30 മുതൽ 9.30 വരെ ഗാനസന്ധ്യ അരങ്ങേറും. പെർത്തിൽ നവംബർ ഒമ്പതിന് വൈകുനേരം ആറ് മണി മുതൽ ഒമ്പത് മണി വരെ ദി റോക്സ്, കാനിംഗ്ടണിലാണ് പരിപാടി. നവംബർ പത്തിന് സിഡ്‌നിയിലെ ഡാപ്റ്റോ റിബൺവുഡ് സെൻ്ററിൽ വൈകുനേരം 4.30 മുതൽ 8.30 വരെയാണ് ഗാനസന്ധ്യ. 
അഡലൈഡ് സീറോ മലബാർ ഫൊറാന പള്ളിയുടെ നേതൃത്വത്തിൽ വിവിധ ക്രിസ്തീയ സമൂഹങ്ങളെ ഒരു കുടകീഴിൽ അണിനിരത്തികൊണ്ട്  'ഗ്ലോറിയ ഡീ ' എന്ന പേരിൽ നവംബർ 16 ന് സീറ്റൻ ക്രിസ്ത്യൻ ഫാമിലി സെന്ററിൽ വച്ച് ഗാനസന്ധ്യ നടത്തപ്പെടും. നവംബർ 17ന് മെൽബണിലെ ഹിൽക്രസ്റ്റ് ക്രിസ്ത്യൻ കോളേജിൽ വൈകുനേരം 6.30 മുതൽ ഗാനസന്ധ്യ അരങ്ങേറും. 
ഓസ്ട്രേലിയയിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടികളിൽ അഥിതികളായി സംബന്ധിക്കും. ഓസ്‌ട്രേലിയയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജൻസി റോയൽ റിയൽ എസ്റ്റേറ്റാണ് പ്രോഗ്രാമിന്റെ മുഖ്യ സ്പോൺസർ.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.