മുനമ്പം ഐക്യദാര്‍ഢ്യ ദിനാചരണം നവംബര്‍ പത്തിന്

മുനമ്പം ഐക്യദാര്‍ഢ്യ ദിനാചരണം നവംബര്‍ പത്തിന്

കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 10 ഞായറാഴ്ച മുനമ്പം ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നു. വഖഫ് അധിനിവേശത്താല്‍ ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചാണ് ദിനാചരണം നടത്തപ്പെടുന്നത്.

കൈമാറ്റ അവകാശത്തോടെ വില നല്‍കി തീറെഴുതി വാങ്ങിയ കിടപ്പാടത്തിനുള്ള റവന്യു അവകാശങ്ങള്‍ക്കുമേല്‍ വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കുക, വഖഫ് അധിനിവേശത്തെ അന്ധമായി അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ സാധാരണ ജനത്തോട് മറുപടി പറയുക, ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐക്യദാര്‍ഢ്യ ദിനാചരണം നടത്തുന്നത്.

അന്നേ ദിവസം ഇടവക-യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍, റാലികള്‍, പ്രമേയം അവതരിപ്പിക്കലുകള്‍, ജനപ്രതിനിധികള്‍ക്ക് നിവേദനം സമര്‍പ്പിക്കലുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പരസ്യമായി പ്രതികരണങ്ങള്‍ നടത്തണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ അഭ്യര്‍ത്ഥിച്ചു. ഐക്യദാര്‍ഢ്യ ദിനാചരണം വിജയിപ്പിച്ച്, നമ്മുടെ സഹോദരങ്ങളായ മുനമ്പം ജനതക്ക് ഒപ്പം നില്‍ക്കുവാന്‍ എല്ലാവരോടും സ്‌നേഹപൂര്‍വ്വം ആഹ്വാനം ചെയ്യുന്നുവെന്നും അദേഹം പറഞ്ഞു.

ഇന്ന് മുനമ്പം നിവാസികള്‍ നേരിടുന്ന ഭീഷണി നാളെ നമുക്ക് നേരെയാവുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്നും ഫാ. ഫിലിപ്പ് കവിയില്‍ ഓര്‍മ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.