'ഒന്നും കണ്ടെത്തിയില്ല'; പാലക്കാട് കള്ളപ്പണ റെയ്ഡില്‍ പൊലീസിന്റെ തുടര്‍ നടപടിയുണ്ടാവില്ല

'ഒന്നും കണ്ടെത്തിയില്ല'; പാലക്കാട് കള്ളപ്പണ റെയ്ഡില്‍  പൊലീസിന്റെ തുടര്‍ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: പാലക്കാട് കള്ളപ്പണ റെയ്ഡ് വിവാദത്തില്‍ പൊലീസിന്റെ തുടര്‍ നടപടിയുണ്ടാവില്ല. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി നല്‍കിയതിനാല്‍ മറ്റു നടപടികള്‍ക്കൊന്നും സാധ്യതയില്ലെന്നാണ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

പൊലീസ് ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോഡല്‍ ഓഫീസര്‍ മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കിയ റിപ്പോര്‍ട്ടില്‍ പാലക്കാട് സംഭവം സംബന്ധിച്ച വിശദീകരണവും നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ രാത്രിയില്‍ പരിശോധന നടത്തിയതെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ വിവരം ലഭിച്ചത് സംബന്ധിച്ച സൂചന പോലീസ് നല്‍കുന്നുമില്ല.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയോ നിരീക്ഷകരെയോ അറിയിക്കാതെ തിടുക്കത്തില്‍ പരിശോധന നടത്തിയതിനെക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പോലീസ് മേധാവിയില്‍ നിന്ന് വിശദീകരണം തേടിയേക്കും.

റെയ്ഡ് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞത് പരിശോധന ആരംഭിച്ച ശേഷമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരം പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലാണ്. ഇക്കാര്യത്തില്‍ തുടര്‍ നടപടികളോ മറ്റോ വേണമെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.