തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്തിനെതിരെ പുറത്തുവരുന്നത് ഗുരുതര ആരോപണങ്ങള്‍. ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജര്‍ രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു വര്‍ഷത്തെ ഹാജര്‍ കണക്ക് സഹിതമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പത്ത് ദിവസം പോലും ഓഫീസിലെത്താതെ ഇല്ലാത്ത യോഗങ്ങള്‍ കാണിച്ച് 'ഓണ്‍ ഡ്യൂട്ടി' എടുക്കുന്നതായിരുന്നു പ്രശാന്തിന്റെ ശീലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശാന്ത് പട്ടികവിഭാഗ പദ്ധതി നിര്‍വഹണത്തിനുള്ള 'ഉന്നതി'യുടെ സി.ഇ.ഒ ആയിരിക്കെ സുപ്രധാന ഫയലുകള്‍ കാണാതായെന്ന വിവരം മറ്റൊരു റിപ്പോര്‍ട്ടായി മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.
സെക്രട്ടേറിയറ്റിലെ ഓഫീസില്‍ പല ദിവസങ്ങളിലും പ്രശാന്ത് ഉണ്ടാകാറില്ല. പല മാസങ്ങളിലും പത്തില്‍ താഴെയാണ് ഹാജര്‍. മറ്റ് ദിവസങ്ങള്‍ 'ഉന്നതി'യുടെ ഡ്യൂട്ടിയായാണ് കാണിച്ചത്. കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് 'ഓണ്‍ഡ്യൂട്ടി' അപേക്ഷ. എന്നാല്‍ ഈ ദിവസങ്ങളില്‍ അത്തരം യോഗം നടന്നില്ലെന്നതിന്റെ ഫീല്‍ഡ് റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
കൂടാതെ അവധി ദിവസങ്ങളില്‍ ജോലി ചെയ്തു എന്ന് കാണിച്ച് മറ്റൊരു ദിവസം അവധിയെടുക്കുന്ന രീതിയും പ്രശാന്തിനുണ്ട്. സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ അവധിക്ക് അര്‍ഹതയില്ല. വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയാതെ പ്രശാന്ത് ഫയലുകള്‍ നേരിട്ട് ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും നല്‍കും. പല ഫയലുകളിലും അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി എന്ന് കാണിച്ച് സ്വന്തം നിലയില്‍ ഒപ്പുവെക്കും.
മാത്രമല്ല യോഗങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചാലും അനുസരിക്കാറില്ല. ലോകകേരള സഭയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ഇത്തരം യോഗങ്ങളില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് പങ്കെടുക്കാറില്ലല്ലോ എന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് പ്രശാന്ത് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.