കല്‍പ്പറ്റ: വയനാട്ടിലും ഭൂമി കൈയേറിയെന്ന നോട്ടീസുമായി വഖഫ് ബോര്‍ഡ്. മാനന്തവാടി തവിഞ്ഞാലിലെ അഞ്ച് കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.77 ഏക്കര്‍ വഖഫ് സ്വത്തില്‍ 4.7 ഏക്കര്‍ കയ്യേറിയെന്നാണ് നോട്ടീസിലെ ആരോപണം. വി.പി സലിം, സി.വി ഹംസ, ജമാല്‍, റഹ്മത്ത്, രവി എന്നിവര്‍ക്കാണ് നോട്ടീസ് കിട്ടിയത്.
ഒക്ടോബര്‍ പത്തിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ചു പിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ ഈ മാസം 16 നുള്ളില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്. നടപടികളുമായി ബന്ധപ്പെട്ട് 19 ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും വഖഫ് ബോര്‍ഡിന്റെ നിര്‍ദേശമുണ്ട്.
അതേസമയം വഖഫ് നിയമത്തിന്റെ ഇരകളായ മുനമ്പത്തെ 614 കുടുംബങ്ങള്‍ നടത്തുന്ന ഭൂസംരക്ഷണ സമരം ഇന്ന് മുപ്പതാം ദിവസത്തിലേക്ക് കടന്നു. വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ചതോടെ വലിയ പ്രതിസന്ധിയിലാണ് മുനമ്പത്തെ നിര്‍ധന കുടുംബങ്ങള്‍. കെഎസ്എഫ്ഇ ചിട്ടിക്ക് പോലും സ്ഥലം ഈട് നല്‍കാനാകാത്ത സ്ഥിതിയിലാണ് കുടുംബങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.