കേന്ദ്രത്തിന്റെ മാര്‍ഗരേഖ ലഭിച്ചില്ല; ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സാ പദ്ധതി കേരളത്തില്‍ വൈകുന്നു

കേന്ദ്രത്തിന്റെ മാര്‍ഗരേഖ ലഭിച്ചില്ല; ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സാ പദ്ധതി കേരളത്തില്‍ വൈകുന്നു

തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് വൈകുന്നു. കേന്ദ്രത്തില്‍ നിന്നുള്ള മാര്‍ഗരേഖ ഇതുവരെ ലഭിക്കാത്തതാണ് കാരണം.

മാര്‍ഗരേഖയ്ക്കായി ദേശീയ ആരോഗ്യ അതോറിറ്റിക്ക് അരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ ഒന്നിലധികം തവണ കത്ത് നല്‍കിയിരുന്നു. ലഭിച്ചാലുടന്‍ പദ്ധതി തുടങ്ങാനാവുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

പദ്ധതിയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കാമെന്നാണ് ധാരണ. എന്നാല്‍ തുക എത്രയെന്നും ഇതുവരെ അറിയിച്ചിട്ടില്ല. നിലവില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കേരളത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി (കാസ്പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്.

സമാന രീതിയിലാകും 70 വയസ് കഴിഞ്ഞവര്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയും നടപ്പാക്കുക. കാസ്പില്‍ 202 സര്‍ക്കാര്‍ ആശുപത്രികളും 386 സ്വകാര്യ ആശുപത്രികളുമുണ്ട്. മാര്‍ഗരേഖ വന്നതിനു ശേഷം സംസ്ഥാനത്ത് ഇതിന്റെ രജിസ്ട്രേഷന്‍ തുടങ്ങിയാല്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ് വഴി നിലവില്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.