പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സരിനെ വാനോളം പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. കഴിഞ്ഞ ദിവസം ഡി.സി ബുക്സ് പങ്കുവച്ച ജയരാജന്റെ ആത്മകഥയില്‍ സരിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. സ്ഥാനം മോഹിച്ച് വരുന്നവര്‍ വയ്യാവേലിയാകും എന്നായിരുന്നു അതിലെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് ഇ.പിയുടെ പ്രതികരണം.
സരിന്‍ പാലക്കാടിന് ലഭിച്ച മികച്ച സ്ഥാനാര്‍ത്ഥിയാണ് എന്നും വിശ്വസിച്ച കോണ്‍ഗ്രസില്‍ നിന്ന് സരിന് നീതി കിട്ടിയില്ല എന്നും ജയരാജന്‍ പറഞ്ഞു. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണ് എന്നും പൊതസമൂഹത്തോട് പ്രതിബദ്ധതയുള്ള ജനസേവനത്തിന് വേണ്ടി ജോലി പോലും രാജിവച്ചയാളാണ് അദേഹം എന്നും ഇ.പി പറഞ്ഞു. പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളെ മാറ്റി മറിച്ച് ഒരു പുതിയ നാടാക്കി മാറ്റാന്‍, പുതിയ പാലക്കാട് സൃഷ്ടിച്ചെടുക്കാന്‍ സരിന് സാധിക്കും. സരിന്‍ എന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പമാണ്. സ്വന്തം കഴിവ് കൊണ്ട് മുന്നേറിയ ആളാണ് സരിന്‍ എന്നും ഇപി ജയരാജന്‍ ചൂണ്ടിക്കാട്ടി. പാലക്കാട് പിടിച്ചെടുക്കാന്‍ സരിന് സാധിക്കും എന്നും അദേഹം പറഞ്ഞു.
സരിന്‍ ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ഇടതുപക്ഷ രാഷ്ട്രീയമല്ല സ്വീകരിച്ചത് എങ്കിലും ഇടതുപക്ഷ മനസ് ആയിരുന്നു സരിന്റേത് എന്നും അദേഹം പറഞ്ഞു. പാലക്കാടിന്റെ സമസ്ത മേഖലയിലും വികസന മുരടിപ്പാണുള്ളത്. വികസനോന്മുഖമായ പാലക്കാടിനായി സരിനാണ് ജയിക്കേണ്ടത്. സരിന്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ് എന്ന് യുവാക്കളും വിദ്യാര്‍ഥികളും സ്ത്രീകളും ആഗ്രഹിക്കുന്നു. ജനസേവനത്തിന് മാതൃകയായി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനാണ് ജനവിധി തേടുന്നത് എന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.