ഇംഫാൽ : നാഷണൽ പീപ്പിൾസ് പാർട്ടി പിന്തുണ പിൻവലിച്ചത്തോടെ മണിപ്പൂരിൽ പ്രതിസന്ധിയിലായി ബിജെപി സർക്കാർ. കലാപം ആളിക്കത്തിയതോടെ കേന്ദ്ര സർക്കാർ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും ഉന്നതതല യോഗം ചേരും.
18 മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിൽ ബീരേൻ സിങ് സർക്കാർ പരാജയപ്പെട്ടെന്ന് പറഞ്ഞാണ് എൻപിപി പിന്തുണ പിൻവലിച്ച് ബിജെപിയെ ഞെട്ടിച്ചത്. സർക്കാർ താഴെ വീഴില്ലെകിലും പ്രതിച്ഛായക്ക് വലിയ മങ്ങലേറ്റിരിക്കുകയാണ്. അതിനിടെ എൻപിഎഫ് കൂടെ പിന്തുണ പിൻവലിക്കുമെന്ന സൂചനകൾ കൂടെ പുറത്തുവരുന്നുണ്ട്.
സായുധ സംഘങ്ങൾക്കെതിരെ കടുത്ത നടപടികൾ മെയ്തികൾ ആവശ്യപ്പെട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാകണമെന്നാണ് മെയ്തി സംഘടനകൾ മുഖ്യമന്ത്രി ബിരേൻ സിങ്ങിന് നൽകിയിരിക്കുന്ന അന്ത്യശാസനം. ആൾക്കൂട്ടം
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഉൾപ്പടെ ആക്രമണം നടത്തിയതോടെ സുരക്ഷ വർധിപ്പിച്ചു.
മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇബോബി സിങ് സമയം തേടിയിട്ടുണ്ട്. സംഘർഷവും കൊലപാതകവും രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടാത്തതിലും മണിപ്പൂർ സന്ദർശിക്കാത്തതിലും പ്രതിഷേധം ശക്തമാണ്. ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ എടുത്തേക്കും എന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.