മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക പൾമണറി ഫം​ഗ്ഷൻ ലാബിന്റെ ഉദ്ഘാടനം നടത്തി.

മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക പൾമണറി ഫം​ഗ്ഷൻ ലാബിന്റെ ഉദ്ഘാടനം നടത്തി.

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ എഫ്.ഒ.ടി, എഫ്.ഇ.എൻ.ഒ. സംവിധാനങ്ങൾ ഉൾപ്പെടുത്തി അഡ്വാൻസ്ഡ് പൾമണറി ഫം​ഗ്ഷൻ ലാബ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പാലാ ഡിവൈഎസ്പി സദൻ. കെ നിർവ്വഹിച്ചു. രോഗത്തെ നിർണയിക്കുന്നതിനും ഇത് തടയുന്നതിനും ആധുനിക ചികിത്സകൾ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് അദേഹം പറഞ്ഞു.

ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് ഏറ്റവും ആധുനിക ചികിത്സകൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പൾമണറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് പൾമണറി ഫം​ഗ്ഷൻ ലാബ് പ്രവർത്തനം തുടങ്ങിയതെന്നു അദ്ദേ​ഹം പറഞ്ഞു.

വിവിധങ്ങളായ ശ്വാസകോശരോ​ഗങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് ആധുനിക ചികിത്സകൾ ഒരുക്കുന്നതിന്റെ ഭാ​ഗമായി ഫോഴ്സ്ഡ് ഓസിലോമെട്രി ടെസ്റ്റ് ( എഫ്.ഒ.ടി ) ഫ്രാക്ഷണൽ എക്സ്ഹേൽഡ് നൈട്രിക് ഓക്സൈസ് ( എഫ്. ഇ.എൻ. ഒ ) സംവിധാനങ്ങളാണ് അഡ്വാൻസ്ഡ് പൾമണറി ​ഫംഗ്ഷൻ ലാബിൽ ഒരുക്കിയിരിക്കുന്നത്. പൾമണറി വിഭാ​ഗം ഹെഡും സീനിയർ കൺസൾട്ടന്റുമായ ഡോ.ജെയ്സി തോമസ് അഡ്വാൻസ്ഡ് ലാബിന്റെ പ്രവർത്തനം വിശദീകരിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, പൾമണറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.രാജ്കൃഷ്ണൻ.എസ് എന്നിവർ പ്രസം​ഗിച്ചു.

അഡ്വാൻഡ് ലാബ് ഉദ്ഘാടനത്തിന്റെ ഭാ​ഗമായി പാലാ ഡിവൈഎസ്പി ഓഫീസിനു പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കുമായി സൗജന്യ ശ്വാസകോശ പരിശോധനകളും നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.