ജാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി വീണ്ടും അധികാരത്തിലേയ്ക്ക്; കേവല ഭൂരിപക്ഷം കടന്ന് ലീഡ്

ജാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി വീണ്ടും അധികാരത്തിലേയ്ക്ക്; കേവല ഭൂരിപക്ഷം കടന്ന് ലീഡ്

റാഞ്ചി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി വീണ്ടും അധികാരം നിലനിര്‍ത്തിയേക്കും. ആകെയുള്ള 81 സീറ്റില്‍ 49 ഇടത്തും കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സഖ്യം നയിക്കുന്ന ഇന്ത്യമുന്നണി ലീഡ് ചെയ്യുകയാണ്. 29 സീറ്റുകളിലാണ് ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

നവംബര്‍ 13, 20 തിയതികളില്‍ രണ്ട് ഘട്ടമായിട്ടായിരുന്നു ഇത്തവണ ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 67.74 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 2000 ല്‍ സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണിത്. ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍, ഭാര്യ കല്‍പ്പന സോറന്‍, അടുത്ത ബന്ധു സീത സോറന്‍ (ബിജെപി), മുന്‍ മുഖ്യമന്ത്രിമാരായ ചംപായ് സോറന്‍ (ബിജെപി), ബാബുലാല്‍ മറാണ്ടി (ബിജെപി) തുടങ്ങിയവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍.

കഴിഞ്ഞ നിയമസഭയിലെ സ്പീക്കര്‍ രവീന്ദ്ര നാഥ് മഹ്തോ (ജെഎംഎം), എജെഎസ്‌യു പാര്‍ട്ടി മേധാവി സുദേഷ് മഹ്തോ, പ്രതിപക്ഷ നേതാവ് അമര്‍ കുമാര്‍ ബൗരി എന്നിവരും ജനവിധി തേടുന്നവരില്‍പ്പെടുന്നു. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിലുള്ള ഇന്ത്യാ മുന്നണി മത്സരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.