പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഡിസി ബുക്സ് പാലിച്ചില്ല; പിന്നില്‍ ആസൂത്രിത നീക്കമെന്ന് ഇ.പി ജയരാജന്‍

പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഡിസി ബുക്സ് പാലിച്ചില്ല; പിന്നില്‍ ആസൂത്രിത നീക്കമെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: ആത്മകഥാ രചന വിവാദത്തില്‍ പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഡി.സി ബുക്സ് പാലിച്ചില്ലെന്ന് സിപിഎം നേതാവ് ഇ.പി ജയരാജന്‍. പ്രസാധന കരാര്‍ ആര്‍ക്കും നല്‍കിയിരുന്നില്ല. എഴുതിക്കൊണ്ടിരിക്കെ ഡി.സി പ്രസാധനം പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തില്‍ വന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കമെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു.

പാര്‍ട്ടിക്കുള്ളിലും പുറത്തും തന്നെ ആക്രമിക്കുകയാണ് ലക്ഷ്യം. തനിക്ക് നേരെയുള്ള ആക്രമണം പാര്‍ട്ടിയെ ലക്ഷ്യംച്ചെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഒരു കരാറും ഒരാളെയും ഏല്‍പ്പിച്ചിട്ടില്ല. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടുമില്ല. സാധാരണയായി പ്രസാധകര്‍ ഒരുപാട് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. താന്‍ എഴുതി കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഡി.സി ബുക്സിന്റെ ഫെയ്സ്ബുക്ക് പേജില്‍ വന്നില്ലേ? എങ്ങനെയാണ് വന്നത്? താന്‍ അറിയാതെ ബോധപൂര്‍വമായ നടപടിയല്ലേയെന്നും പിഡിഎഫ് ഫോര്‍മാറ്റില്‍ അല്ലേ വാട്സ്ആപ്പില്‍ കൊടുത്തതെന്നും അദേഹം ചോദിച്ചു.

സാധാരണ ഗതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. പ്രചരണം വാട്സ് ആപ്പിലൂടെ വന്ന് കഴിഞ്ഞാല്‍ പിന്നെ അതിന്റെ കോപ്പികളുടെ വില്‍പന കുറഞ്ഞുവരില്ലേ? ബിസിനസ് സ്ഥാപനങ്ങള്‍, പ്രസാധക സ്ഥാപനങ്ങള്‍ ഇങ്ങനെ നടപടി സ്വീകരിക്കുമോയെന്നും ത് തികച്ചും ആസൂത്രിതമാണെന്നും അദേഹം പറയുന്നു. തെരഞ്ഞെടുപ്പ് ദിവസമാണ് രാവിലെ തന്നെ വാര്‍ത്തകള്‍ വരുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ജാവദേക്കറെ കണ്ട് ഗൂഢാലോചന നടത്തി എന്നായിരുന്നു വാര്‍ത്ത. 2023 ആദ്യമാണ് ജാവദേക്കറെ കണ്ടത്. ജാവദേക്കര്‍ പോകുന്ന വഴി പരിചയപ്പെടാന്‍ ഞാനുള്ള സ്ഥലത്ത് വരികയായിരുന്നു. അഞ്ച് മിനിറ്റ് കൊണ്ട് പിരിഞ്ഞു. കണ്ടത് സത്യമാണ്. ഇക്കാര്യത്തില്‍ കള്ളം പറയാന്‍ പറ്റുമോ? ആ തിരഞ്ഞെടുപ്പിനെ അലങ്കോലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് എതിരായി ഫലം ഉണ്ടാക്കി തന്നെ പാര്‍ട്ടിക്ക് അകത്തും പുറത്തും പൊതുസമൂഹത്തിലും ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും ജയരാജന്‍ ആരോപിച്ചു.

പ്രസിദ്ധീകരിക്കുന്നതിന് ഡി.സി ബുക്സ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. താന്‍ പറഞ്ഞു പൂര്‍ത്തിയായിട്ടില്ല എന്ന്. പൂര്‍ത്തിയാകുമ്പോള്‍ ആലോചിച്ച് ചെയ്യാം എന്നും പറഞ്ഞു. മാതൃഭൂമിക്കാരും സമീപിച്ചിരുന്നു. അവരോടും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഇല്ലാത്ത കഥകള്‍ ചേര്‍ത്ത് തിരഞ്ഞടുപ്പ് ദിവസം വാര്‍ത്ത നല്‍കിയത്. പാര്‍ട്ടി ഘടകത്തിന്റെ അനുവാദം വാങ്ങാതെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.