യുഎഇയിൽ പെട്രോൾ വില കുറച്ചു; ഡീസൽ വിലയിൽ നേരിയ വർധന; പുതിയ നിരക്ക് പ്രാബല്യത്തിൽ

യുഎഇയിൽ പെട്രോൾ വില കുറച്ചു; ഡീസൽ വിലയിൽ നേരിയ വർധന; പുതിയ നിരക്ക് പ്രാബല്യത്തിൽ

ദുബായ് : യുഎഇയിൽ ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എല്ലാത്തരം പെട്രോളിനും വില കുറഞ്ഞു. എന്നാൽ ഡീസലിന് നേരിയ വില വർധനവും രേഖപ്പെടുത്തി. പുതിയ നിരക്ക് ഇന്ന് നിലവിൽ വന്നു.

ദേശിയ ഇന്ധന സമിതി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് ഇനി മുതൽ സൂപ്പർ പെട്രോളിന്റെയും സ്പെഷ്യൽ പെട്രോളിന്റെയും വിലയില്‍ 13 ഫില്‍സിന്റെ കുറവാണ് ഉണ്ടാവുക. 12 ഫിൽസിന്റെ കുറവാണ് ഇ – പ്ലസിനുള്ളത്. സൂപ്പർ പെട്രോളിന് രണ്ട് ദിർഹം 61 ഫിൽസും സ്പെഷ്യൽ പെട്രോളിന് രണ്ട് ദിർഹം 50 ഫിൽസുമാണ് പുതിയ നിരക്ക്.

ഇ – പ്ലസിന്റെ വില രണ്ട് ദിർഹം 55 ഫിൽസിൽ നിന്നും രണ്ട് ദിർഹം 43 ഫിൽസ് ആയി. അതേസമയം ഡീസലിന് രണ്ട് ദിർഹം 67 ഫിൽസിൽ നിന്നും രണ്ട് ദിർഹം 68 ഫിൽസ് ആയാണ് വില കൂടിയത്. രാജ്യാന്തര തലത്തിലെ എണ്ണവില പ്രതിദിനം വിശകലനം ചെയ്‌ത ശേഷം ഇന്ധന സമിതി യോഗം ചേർന്നാണ് യുഎഇയിലെ ഇന്ധന വില തീരുമാനിക്കുന്നത്. വിലയ്‌ക്ക് അനുസൃതമായി വിവിധ എമിറേറ്റുകളില്‍ ടാക്‌സി, ബസ് നിരക്കിലും മാറ്റം വരാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.