റാസ് അൽ ഖൈമ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസ് അൽ ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ ഇലക്ട്രിക് പറക്കും ടാക്സിയുടെ പരീക്ഷണ പറക്കൽ അൽജസീറ എവിയേഷൻ ക്ലബിൽ വിജയകരമായി നടന്നു.
ചൈനീസ് അംബാസഡർ ഷാങ് യിമിങ്ങും ചടങ്ങിൽ പങ്കെടുത്തു. നവീകരണത്തിന്റെയും സുസ്ഥിരതയുടെയും ഭാവി കെട്ടിപ്പടുക്കുന്നതിൽ യു.എ.ഇയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് ശൈഖ് സഊദ് അഭിപ്രായപ്പെട്ടു.
“ആഗോള ടെക് കമ്പനികളുമായി സഹകരിച്ച് അന്ത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് റാസ് അൽ ഖൈമയെ താമസം, ജോലി, നിക്ഷേപം, വിനോദ സഞ്ചാരം എന്നിവയ്ക്കുള്ള ആകർഷക കേന്ദ്രമാക്കാൻ സഹായിക്കുന്നു,” – അദ്ദേഹം പറഞ്ഞു.
ദുബൈയിൽ നിന്ന് വെറും 15 മിനിറ്റിനകം റാസ് അൽ ഖൈമയിലെത്താൻ കഴിയുന്ന പറക്കും ടാക്സി സേവനത്തിനായി, കഴിഞ്ഞ വർഷം സ്കൈ പോർട്ട് ഇൻഫ്രാസ്ട്രക്ചർ, റാക് ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA), റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (RAKTDA) എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.
ഇതനുസരിച്ച് 2027 മുതൽ പ്രധാന വിനോദകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പറക്കും ടാക്സികൾ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സേവനം ആരംഭിക്കുന്നതോടെ വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്താനാകും.
പദ്ധതി യാഥാർത്ഥ്യമാകുന്ന സാഹചര്യത്തിൽ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റാക് അൽ മർജാൻ ഐലൻഡിലേക്ക് വെറും 15–18 മിനിറ്റ് യാത്രാമാത്രമായി കുറയും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.