നിയമങ്ങള്‍ മാറി! സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടുപോകുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണേ

നിയമങ്ങള്‍ മാറി! സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടുപോകുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണേ

റിയാദ്: സൗദി അറേബ്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മരുന്നുകള്‍ കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങള്‍ വരുന്നു. നവംബര്‍ ഒന്ന് മുതല്‍ ഇവ പ്രാബല്യത്തില്‍ വരും. മാനസികാവസ്ഥയെ ബാധിക്കുന്ന സൈക്കോട്രോപിക് അല്ലെങ്കില്‍ നാര്‍ക്കോട്ടിക് പദാര്‍ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ക്ക് പ്രത്യേക ക്ലിയറന്‍സ് പെര്‍മിറ്റ് നിര്‍ബന്ധമാക്കും. ഇവ രജിസ്റ്റര്‍ ചെയ്യേണ്ടിയും വരും.

യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് മരുന്നുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. യാത്രയ്ക്ക് മുന്‍പ് cds.fada.gov.sa എന്ന ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. പുതിയ നിയമം നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.
സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നിശ്ചയിച്ച പ്രത്യേക മരുന്നുകള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണം ബാധകമാകുക. മയക്കുമരുന്ന് നിയന്ത്രണം ശക്തമാക്കാനും രാജ്യത്തിന്റെ പൊതുജനാരോഗ്യം സംരക്ഷിക്കാനുമാണ് നടപടി.

മനോരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും മയക്ക് മരുന്നുകളും നിരീക്ഷിക്കുന്നത് എളുപ്പമാക്കാന്‍ ഇത് സഹായിക്കും. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്.

രാജ്യത്തേക്ക് കൊണ്ടുവരുന്ന മരുന്നുകളെക്കുറിച്ച് അധികാരികളെ കൃത്യമായി അറിയിക്കാന്‍ ഇത് സഹായിക്കും. അനുമതി ലഭിച്ചാല്‍ അതിന്റെ പ്രിന്റ്ഔട്ട് സഹിതം മരുന്നുകള്‍ കൈവശം വയ്ക്കാവുന്നതാണ്. നിയന്ത്രിത മരുന്നുകളുടെ മേല്‍ സൗദി അറേബ്യ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. ഈ മരുന്നുകള്‍ക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം. യാത്രക്കാരും വിമാനക്കമ്പനികളും ഈ പുതിയ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.

മരുന്നുകളുടെ ദുരുപയോഗം തടയാനും നിയമ വിരുദ്ധമായ കടത്ത് ഇല്ലാതാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിയമ ലംഘകരോട് ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനമാണ് സൗദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ നിയമം സൗദി അറേബ്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ബാധകമാണ്. വിദേശികളും സന്ദര്‍ശകരും ഇതില്‍ ഉള്‍പ്പെടും. ലോകമെമ്പാടുമുള്ള വിമാനക്കമ്പനികള്‍ക്ക് സൗദി വ്യോമയാന അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ നിയമങ്ങളെക്കുറിച്ച് യാത്രക്കാരെ കൃത്യമായി അറിയിക്കണം.

വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ യാത്രക്കാരെ വിവരങ്ങള്‍ ധരിപ്പിക്കണം. ഇത് വഴി യാത്രക്കാര്‍ക്ക് സൗദിയില്‍ എത്തുമ്പോള്‍ പിഴ ഒഴിവാക്കാന്‍ സാധിക്കും. അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കിടയിലെ ആശയക്കുഴപ്പം കുറയ്ക്കാനും അബദ്ധത്തില്‍ നിയമം ലംഘിക്കുന്നത് ഒഴിവാക്കാനും ഈ നിര്‍ദേശങ്ങള്‍ സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.