ദുബായ്: സന്ദര്‍ശന (വിസിറ്റ്) വിസയില്‍ സുഹൃത്തിനെയോ ബന്ധുവിനെയോ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ഇപ്പോള്‍ സ്‌പോണ്‍സറുടെ വരുമാനവും പ്രധാന ഘടകമാക്കിയിരിക്കുകയാണ് യുഎഇ. കുറഞ്ഞ തോതിലാണ് പ്രതിമാസ ശമ്പള ആവശ്യകതകള്‍ നിറവേറ്റുന്നതെങ്കില്‍ താമസക്കാര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാന്‍ കഴിയും.
ബന്ധത്തെ ആശ്രയിച്ച് താമസക്കാര്‍ക്ക് അവരുടെ സന്ദര്‍ശനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയണമെങ്കില്‍ പ്രതിമാസം 4000 ദിര്‍ഹം, 8000 ദിര്‍ഹം അല്ലെങ്കില്‍ 15000 ദിര്‍ഹം ശമ്പളമായി ലഭിക്കണം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വരുമാന ആവശ്യകതകളെ അടിസ്ഥാനമാക്കി ഇത് വിശദീകരിക്കാം.
മൂന്ന് തരത്തിലുള്ള സ്‌പോണ്‍സര്‍ഷിപ്പാണ് സാധിക്കുക. ഫസ്റ്റ് ഡിഗ്രി റിലേറ്റീവ്‌സ്, സെക്കന്‍ഡ് ഡിഗ്രി റിലേറ്റീവ്‌സ്, തേഡ് ഡിഗ്രി റിലേറ്റീവ്‌സ് എന്നിങ്ങനെയാണ് അവ. ഇത് കുടുംബാംഗങ്ങള്‍, അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ബന്ധുത്വം ഇല്ലാത്തവര്‍ എന്നിങ്ങനെ തരം തിരിച്ചാണ് നിശ്ചയിച്ചിട്ടുള്ളത്.
സന്ദര്‍ശന വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ബന്ധുത്വവുമായി ബന്ധപ്പെട്ട് തെളിവ് നല്‍കേണ്ടതുണ്ട്.
പുതുക്കിയ വ്യവസ്ഥകള്‍ അറിയാം:
ഫസ്റ്റ് ഡിഗ്രി ബന്ധുക്കള്‍ - അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍. ഇവര്‍ക്ക് വിസിറ്റ് വിസ നല്‍കണമെങ്കില്‍ സ്‌പോണ്‍സറിന് പ്രതിമാസം കുറഞ്ഞത് 4000 ദിര്‍ഹം ശമ്പളം ലഭിക്കണം.
സെക്കന്‍ഡ് ഡിഗ്രി ബന്ധുക്കള്‍- സഹോദരങ്ങള്‍, മുത്തശി, മുത്തശന്‍, പേരക്കുട്ടികള്‍. ഇവരിലാര്‍ക്കെങ്കിലും വിസിറ്റ് വിസ നല്‍കണമെങ്കില്‍ സ്‌പോണ്‍സറിന് പ്രതിമാസം കുറഞ്ഞത് 8000 ദിര്‍ഹം ശമ്പളം ലഭിക്കണം.
തേഡ് ഡിഗ്രി ബന്ധുക്കള്‍- അമ്മാവന്‍, അമ്മായി, ബന്ധുക്കള്‍. ഇവരിലാര്‍ക്കെങ്കിലും വിസിറ്റ് വിസ നല്‍കണമെങ്കില്‍ സ്‌പോണ്‍സറിന് പ്രതിമാസം കുറഞ്ഞത് 8000 ദിര്‍ഹം ശമ്പളം ലഭിക്കണം
സുഹൃത്തുക്കള്‍ (ബന്ധുക്കള്‍ അല്ലാത്തവര്‍). ഇവരിലാര്‍ക്കെങ്കിലും വിസിറ്റ് വിസ നല്‍കണമെങ്കില്‍ സ്‌പോണ്‍സറിന് പ്രതിമാസം കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളം ലഭിക്കണം.
അപേക്ഷകര്‍ ചെയ്യേണ്ട കാര്യങ്ങള്‍:
അപേക്ഷകര്‍ക്ക് കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോര്‍ട്ട് ഉണ്ടാകണം. മടക്ക യാത്രാ ടിക്കറ്റ് എടുത്തിരിക്കണം.
സുതാര്യത വര്‍ധിപ്പിക്കുക, സാമ്പത്തിക വൈവിധ്യ വല്‍ക്കരണത്തെ പിന്തുണയ്ക്കുക, കഴിവുള്ള വ്യക്തികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്നിവ ലക്ഷ്യമിട്ട് ഐസിപി അവതരിപ്പിച്ച വിശാലമായ മാറ്റങ്ങളുടെ ഭാഗമാണ് സ്‌പോണ്‍സര്‍മാരുടെ പ്രതിമാസ ശമ്പള നിരക്ക് മാനദണ്ഡമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.