വാട്‌സ്ആപ്പിന് വെല്ലുവിളിയായി കേന്ദ്ര സര്‍ക്കാരിന്റെ 'സന്ദേശ്' ആപ്പ് വരുന്നു

വാട്‌സ്ആപ്പിന് വെല്ലുവിളിയായി കേന്ദ്ര സര്‍ക്കാരിന്റെ 'സന്ദേശ്' ആപ്പ് വരുന്നു

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ വാട്‌സ്ആപ്പിന് ബദലായി ഇന്ത്യന്‍ സര്‍ക്കാര്‍ 'സന്ദേശ്' എന്ന പേരില്‍ സ്വദേശ ആപ്പ് വികസിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം സന്ദേശങ്ങള്‍ അയയ്ക്കാന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) വികസപ്പിച്ചെടുത്ത സന്ദേശ് ആപ്പ് നിലവിലുള്ള ഗവണ്മെന്റ് ഇന്‍സ്റ്റന്റ് മെസ്സേജിങ് സിസ്റ്റത്തിനേക്കാള്‍ (ജിഐഎംഎസ്) മികവ് പുലര്‍ത്തുന്നതാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും സന്ദേശ് അപ്ലിക്കേഷന്‍ ഇപ്പോള്‍ ഉപയോഗിക്കാം. മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ഇമെയില്‍ ഐഡി ഉപയോഗിച്ചാണ് സന്ദേശ് ആപ്പ് സൈന്‍ ഇന്‍ ചെയ്യേണ്ടത്. വാട്‌സ്ആപ്പിന് സമാനമായി ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും പുതിയ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും ചിത്രങ്ങളും വീഡിയോകളും പോലുള്ള മള്‍ട്ടിമീഡിയ കണ്ടന്റുകള്‍ അയയ്ക്കാനും സന്ദേശ് ആപ്പ് വഴി സാധിക്കും.

വാട്‌സ്ആപ്പിന് സമാനമായി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്താണ് സന്ദേശ് ആപ്പില്‍ വിവരങ്ങള്‍ കൈമാറുന്നത്. കോണ്‍ടാക്ട് ഷെയറിങ്, ഗ്രൂപ്പ് ചാറ്റ്, ഫേവറിറ്റ്‌സ് തുടങ്ങിയ വാട്‌സ്ആപ്പിന്റെ ഒട്ടുമിക്ക ഫീച്ചറുകളും സന്ദേശ് ആപ്പിലും ലഭ്യമാണ്. ഇതുകൂടാതെ സാംവാദ് എന്ന പേരില്‍ രണ്ടാമതൊരു ആപ്ലിക്കേഷനും സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.

ഗവണ്‍മെന്റിന്റെ ജിംസ് പോര്‍ട്ടല്‍ വഴി ആന്‍ഡ്രോയിഡ് 5.0-ലും അതിനുമുകളിലുമുള്ള ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണിലും സന്ദേശ് ആപ്പ് പ്രവര്‍ത്തിപ്പിക്കാം. മാത്രമല്ല ആപ്പ് സ്റ്റോര്‍ വഴി ഐഒഎസ് ഉപയോക്താക്കള്‍ക്കും സന്ദേശ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കിയാണ് സൈന്‍ ഇന്‍ ചെയ്യാന്‍ സാധിക്കുക. ഓതന്റിക്കേഷനായി മൊബൈല്‍ നമ്പറില്‍ വരുന്ന ആറക്ക ഓടിപി നമ്പര്‍ നല്‍കേണ്ടതുണ്ട്.

ജിമെയില്‍, ഹോട്ട്‌മെയില്‍ തുടങ്ങിയ സ്വകാര്യ മെയില്‍ ഐഡികളിലൂടെ സന്ദേശ് ആപ്പില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കില്ല. @gov.in എന്നവസാനിക്കുന്ന ഇമെയില്‍ ഐഡികള്‍ക്ക് മാത്രമേ അക്‌സസ് ലഭിക്കൂ. പൊതുജനങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കൂ എന്ന് ചുരുക്കം.

ഒരിക്കല്‍ ഒരു ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി ഉപയോഗിച്ച ലോഗിന്‍ ചെയ്താല്‍ മറ്റൊരു നമ്പറിലേക്ക് അക്കൗണ്ട് മാറ്റാന്‍ സാധിക്കില്ല എന്നതാണ് സന്ദേശ് ആപ്പിന്റെ പ്രധാന പോരായ്മ. ഇപ്പോഴുപയോഗിക്കുന്ന അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പുതിയ നമ്പറില്‍ പുത്തന്‍ അക്കൗണ്ട് തുടങ്ങുകയേ മാര്‍ഗമുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.