താന്‍ അധികാരം ഏറ്റെടുക്കും മുമ്പ് ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണം; ഇല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും: മുന്നറിയിപ്പുമായി ട്രംപ്

താന്‍ അധികാരം ഏറ്റെടുക്കും മുമ്പ് ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണം; ഇല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും: മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളാക്കിയവരെ ജനുവരി 20 ന് മുന്‍പ് വിട്ടയക്കണമെന്നും ഇല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

താന്‍ അധികാരം ഏറ്റെടുക്കും മുമ്പ് ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണമെന്ന അന്ത്യ ശാസനമാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് നല്‍കിയിട്ടുള്ളത്. നിര്‍ദേശം അവഗണിച്ചാല്‍ അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാള്‍ ഏറ്റവും വലിയ തിരച്ചടിയാകും നടത്തുകയെന്നും ട്രംപ് പറഞ്ഞു.

14 മാസമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ എല്ലാവരേയും മോചിപ്പിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇസ്രയേലിന് താന്‍ ഉറച്ച പിന്തുണ നല്‍കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ട്രംപ്.

2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ കടന്നു കയറി ആക്രമണം നടത്തിയത്. ആയിരത്തിലധികം പേരെ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.

ഇതിന് ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ ഇതുവരെ നാല്‍പതിനായിരത്തിലധികം ആളുകള്‍ ഗാസയിലും മറ്റുമായി കൊല്ലപ്പെട്ടു. പരസ്പരമുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.