തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി നടത്തിപ്പുകാരായ ടീകോമിന് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പല തരത്തിലുള്ള ഊഹപോഹങ്ങളും പ്രചരിപ്പിക്കുന്ന അവസ്ഥയുണ്ട്. കേരളത്തിന്റെ ഭാവി വികസനത്തില്‍ ഐ.ടി മേഖലയ്ക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. അതിനുതകുന്ന ഇടപ്പെടലാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടുകയെന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്. ഇതൊരു സര്‍ക്കാര്‍ സംവിധാനമാണ്. യു.എ.ഇയിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ഇടപ്പെട്ടു കൊണ്ടുള്ള വിവിധ ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടന്നിട്ടുണ്ട്. രണ്ട് സര്‍ക്കാരുകളുടെയും സഹകരണത്തിന്റെ ഭാഗമായുള്ള ഉല്‍പന്നമാണ് സ്മാര്‍ട് സിറ്റി കരാര്‍.
സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ ഓഹരിവിലയാണ് സാധാരണ നിലയ്ക്ക് തിരികെക്കൊടുക്കേണ്ടി വരിക. അത് നഷ്ടപരിഹാരമല്ല. കരാറിന്റെ ഭാഗമായി വരുന്ന കാര്യമാണ്. ദുബായ് ഹോള്‍ഡിങ്‌സ് 2017 ല്‍ ദുബായിക്ക് പുറത്തുള്ള ഓപ്പറേഷനുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. അതിന്റെ കൂടി ഫലമാണ് ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റിക്കുണ്ടായത്. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. അത്തരമൊരു പിന്മാറ്റനയം തയാറാക്കുന്നതിന് ഒരു കമ്മിറ്റി രൂപികരിച്ചിരുന്നു. അവരാണ് അതിന്റെ വിശദാംശങ്ങള്‍ തയാറാക്കേണ്ടത്. ഭാവിയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നതില്‍ കമ്മിറ്റിയുടെ കൂടി നിര്‍ദേശം വന്നതിന് ശേഷം തീരുമാനിക്കും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായി ഇത് നിലനില്‍ക്കും. ഒരു സ്വകാര്യ പങ്കാളിത്തവും അതിലുണ്ടാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് തുടര്‍ന്നുള്ള വികസനങ്ങള്‍ നടക്കുക. സ്വകാര്യ സ്ഥാപനങ്ങളും പദ്ധതികളും പാര്‍ക്കില്‍ വരാം. അതിനൊക്കെ ആവശ്യമായ സഹായം ചെയ്യും. 246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിക്കൊണ്ടാണ് സ്മാര്‍ട്ട് സിറ്റി രൂപീകരിച്ചത്. ഈ സ്ഥലം കേരളത്തിന്റെ ഐ.ടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.