കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്‌നതാ പ്രദര്‍ശനവും അശ്ലീല പരാമര്‍ശവും നടത്തിയതില്‍ എം.എസ് സൊല്യൂഷന്‍സ് സിഇഒയ്‌ക്കെതിരെ അന്വേഷണം. എഐവൈഎഫ് നല്‍കിയ പരാതിയില്‍ കൊടുവളളി പൊലീസാണ് സിഇഒ ഷുഹൈബിനെതിരെ നടപടി ആരംഭിച്ചത്.
ചോദ്യക്കടലാസ് ചോര്‍ത്തിയെന്ന കേസില്‍ എം.എസ് സൊല്യൂഷന്‍സിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് കൊടുവള്ളി സിഐയുടെ നേതൃത്വത്തില്‍ സിഇഒ ഷുഹൈബിനെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും അശ്ലീലം കലര്‍ത്തി പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്. ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് എഐവൈഎഫ് പരാതിയുമായുമായി രംഗത്തെത്തിയത്.
മുണ്ടുപൊക്കുന്നതുള്‍പ്പെടെയുള്ള വിഡിയോയാണ് യുട്യൂബില്‍ ഷെയര്‍ ചെയ്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിഡിയോകള്‍ നീക്കം ചെയ്തു. വിഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് മെറ്റയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
1.31 മില്യന്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലാണ് എം.എസ് സൊല്യൂഷന്‍സ്. ചൊവ്വാഴ്ച രാത്രിയും യുട്യൂബിലൂടെ ഷുഹൈബ് രസതന്ത്ര പരീക്ഷയുടെ ചോദ്യങ്ങള്‍ പങ്കുവച്ചിരുന്നു. ഷുഹൈബ് പറഞ്ഞ ചോദ്യങ്ങളാണ് കൂടുതലും പരീക്ഷയ്ക്ക് വന്നത്. ഇതോടെ രസതന്ത്രത്തിന്റെ ചോദ്യപേപ്പറും ചോര്‍ന്നെന്ന് ആരോപണമുയര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.