കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ വീണ്ടും പരാതി. കഴിഞ്ഞ ദിവസം നടന്ന എസ്.എസ്.എല്‍.സി കെമിസ്ട്രി ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവാണ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയത്. സൈലം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം പ്രവചിച്ച ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് വന്നു എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
അതേസമയം എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷകളുടെ ചില വിഷയങ്ങളിലെ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എസ്.എസ്.എല്‍.സി ഇംഗ്ലീഷ്, പ്ലസ് വണ്ണിന്റെ കണക്ക് ചോദ്യങ്ങളാണ് എം.എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിലെത്തിയത്.
പരീക്ഷയുടെ തലേന്ന് ചോദ്യം ലീക്കായെന്നും ഉറപ്പായും വരുമെന്നും പറഞ്ഞാണ് അധ്യാപകന്‍ ലൈവായി ഈ ചോദ്യങ്ങള്‍ പറഞ്ഞുകൊടുത്തത്. ചോദ്യ പേപ്പര്‍ ചാനലില്‍ കാട്ടിയില്ലെങ്കിലും ചോദ്യങ്ങളുടെ ക്രമം പോലും തെറ്റാതെയായിരുന്നു ലൈവ്. വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് ഇതില്‍ പല ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ചോദിച്ചിരുന്നു.
പിറ്റേന്ന് ചോദ്യ പേപ്പര്‍ കണ്ടപ്പോള്‍ സംശയം തോന്നിയ അധ്യാപകരാണ് ചോര്‍ച്ച പുറത്തുവിട്ടത്. പിന്നാലെ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍ പൊലീസില്‍ പരാതി നല്‍കി. വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്കും സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.