ക്രിസ്മസ്, പുതുവത്സര അവധി: മലയാളികള്‍ക്ക് ആശ്വാസം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

ക്രിസ്മസ്, പുതുവത്സര അവധി: മലയാളികള്‍ക്ക് ആശ്വാസം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധിക്കാലത്തേയ്ക്ക് കേരളത്തിന് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. സ്പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍ നിന്നും പുറത്തേക്കും സര്‍വീസ് നടത്തും. ക്രിസ്മസ് പ്രമാണിച്ച് വിവിധ റെയില്‍വേ സോണുകളിലായി 149 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഞായര്‍ (22.12.2024) രാവിലെ എട്ട് മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് യശ്വന്ത്പുരില്‍ നിന്നും മംഗലാപുരം വരെയും തിരിച്ചുമുള്ള രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും എന്ന് തെക്ക്-പടിഞ്ഞാറന്‍ റെയില്‍വേ വിഭാഗം അറിയിച്ചു.

താംബരം -കന്യാകുമാരി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍ (06039) ഡിസംബര്‍ 24, 31 തിയതികളില്‍ പുലര്‍ച്ചെ 00:35 ന് താംബരത്തു നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15 ന് കന്യാകുമാരിയില്‍ എത്തിച്ചേരും.

കന്യാകുമാരി - താംബരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 25, ജനുവരി ഒന്ന് എന്നീ തിയതികളില്‍ വൈകുന്നേരം 04:30 ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 4:20 ന് താംബരത്ത് എത്തിച്ചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.