തിരുവനന്തപുരം: അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. തട്ടിച്ച തുക 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടിയെടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
ആദ്യ ഘട്ടത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 1400 പേര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപറ്റിയെന്നായിരുന്നു വിവരം. ഇവയില്‍ ഓരോ വകുപ്പില്‍ നിന്നുമുള്ള പട്ടിക പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പട്ടിക എന്തുകൊണ്ട് പൂഴ്ത്തിവെക്കുന്നു, തട്ടിപ്പ് നടത്തിയവരെ എന്തിന് സംരക്ഷിക്കുന്നു എന്ന ചോദ്യം ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ആരോഗ്യ വകുപ്പിലെ 373 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഉണ്ട്. ഈ ഉദ്യോഗസ്ഥരില്‍ നിന്നും അവര്‍ അനധികൃതമായി കൈപറ്റിയിട്ടുള്ള തുക പതിനെട്ട് ശതമാനം പലിശയടക്കം തിരിച്ചുപിടിക്കണമെന്നുള്ളതാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.