മാഹിയിലും കൂടും; പുതുവര്‍ഷത്തില്‍ ഇന്ധന വില വര്‍ധിക്കും

 മാഹിയിലും കൂടും; പുതുവര്‍ഷത്തില്‍ ഇന്ധന വില വര്‍ധിക്കും

മാഹി: മാഹിയില്‍ ജനുവരി ഒന്ന് മുതല്‍ ഇന്ധന വില നേരിയ തോതില്‍ കൂടും. പുതുച്ചേരിയില്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് മാഹിയിലും വിലവര്‍ധനവ്. നിലവില്‍ പെട്രോളിന് മാഹിയില്‍ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വര്‍ധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവില്‍ 13 രൂപയുടെ വ്യത്യാസമുണ്ട്.

വിലക്കുറവുള്ളതിനാല്‍ മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറ്. മാഹിയില്‍ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തില്‍ നേരിയ കുറവ് വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.