ദക്ഷിണ കൊറിയൻ വിമാന ദുരന്തം : മരണം 179 ആയി; രക്ഷപെട്ടത് രണ്ട് പേർ മാത്രം

ദക്ഷിണ കൊറിയൻ വിമാന ദുരന്തം : മരണം 179 ആയി; രക്ഷപെട്ടത് രണ്ട് പേർ മാത്രം

സോൾ: ദക്ഷിണ കൊറിയയിലെ മൂവാൻ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 179 ആയി. രക്ഷപ്പെട്ട രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് യോനാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിമാന ജീവനക്കാരനെയും യാത്രക്കാരനെയുമാണ് രക്ഷപ്പെടുത്തിയത്. തകർന്ന വിമാനത്തിൽ നിന്ന് യാത്രക്കാരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ആറ് ജീവനക്കാരുൾപ്പെടെ 181 പേരാണ് തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചായിരുന്നു അപകടം.

അപകടത്തിന് പിന്നാലെ വലിയ തീ​ഗോളങ്ങൾ ഉണ്ടാവുകയും വിമാനം പൂർണമായും കത്തുകയും ചെയ്തു. ഉടൻ തന്നെ അ​ഗ്നിശമനാ സേനയുടെ കൂടുതൽ ടീമുകൾ എത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. വിമാനത്തിൽ പക്ഷിയിടിച്ചത് മൂലം ലാൻഡിങ് ​ഗിയർ തകരാറിലായെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നി​ഗമനം. എന്നാൽ അന്വേഷണത്തിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് സ്ഥിരീകരണം വരികയുള്ളൂ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.