വത്തിക്കാന്‍ സിറ്റി: എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശത്തിനായി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പയുടെ 2025-ലെ ആദ്യ പ്രാര്‍ഥനാ നിയോഗം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന കുടിയേറ്റവും ദാരിദ്ര്യവും മൂലം ഏതാണ്ട് 25 കോടിയോളം കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സാധ്യതകള്‍ ഇല്ലാതാകുന്നതെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ജനുവരി മാസത്തേക്കുള്ള പ്രാര്‍ഥനാ നിയോഗമടങ്ങുന്ന വീഡിയോ സന്ദേശത്തില്‍ വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിനായി പ്രാര്‍ഥിക്കാനും പ്രവര്‍ത്തിക്കാനും പാപ്പ ഏവരെയും ആഹ്വാനം ചെയ്തു.
ഇന്ന് നാം ഒരു 'വിദ്യാഭ്യാസ ദുരന്ത' ത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പാപ്പ പറഞ്ഞു. യുദ്ധങ്ങളും കുടിയേറ്റവും ദാരിദ്ര്യവും നിമിത്തം ഏകദേശം 25 കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമാണ്. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യുദ്ധം ബാധിച്ചവര്‍ക്കും മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാ കുട്ടികള്‍ക്കുമുണ്ടെന്ന് പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.
തങ്ങളുടെ കുടിയേറ്റ സാഹചര്യങ്ങള്‍ എന്തായാലും എല്ലാ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്‌കൂളില്‍ പോകാന്‍ അവകാശമുണ്ട്. വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നു. വിവേചനം, ക്രിമിനല്‍ സംഘങ്ങള്‍, ചൂഷണം എന്നിവയില്‍ നിന്ന് കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും രക്ഷിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയും. വിദ്യാഭ്യാസം മെച്ചപ്പെട്ട ഭാവിയിലേക്കുള്ള വാതിലുകള്‍ തുറക്കുന്നതായും പാപ്പ ചൂണ്ടിക്കാട്ടി. പരദേശിയെ സ്വീകരിക്കുന്നവന്‍ യേശുക്രിസ്തുവിനെ തന്നെയാണ് സ്വാഗതം ചെയ്യുന്നതെന്ന കാര്യം ഒരിക്കലും മറക്കരുതെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ലോകത്ത് പ്രായപൂര്‍ത്തിയാകാത്ത നിരവധി പേരാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് പാപ്പ അപലപിച്ചു. തങ്ങളെ സ്വീകരിക്കുന്ന സമൂഹത്തോട് മെച്ചപ്പെട്ട രീതിയില്‍ ഇടകലര്‍ന്നു ജീവിക്കാന്‍ വിദ്യാഭ്യാസം സഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. കുടിയേറ്റക്കാരും അഭയാര്‍ഥികളും തങ്ങളുടെ ജന്മനാട്ടിലേക്ക് തിരികെപ്പോയാലും അവിടെയും പൊതുസമൂഹത്തിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് മാര്‍പാപ്പ പറഞ്ഞു.
വിദ്യാഭ്യാസത്തിനായുള്ള അവകാശം മാനിക്കപ്പെടാനും അതുവഴി മെച്ചപ്പെട്ട ഒരു ലോകം പടുത്തുയര്‍ത്താന്‍വേണ്ടിയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും നമുക്ക് പ്രാര്‍ഥിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.