ന്യൂഡല്‍ഹി: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ചാന്‍സലര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമ പരിഷ്‌കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു. വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാഡമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളാണ് യുജിസി പുറത്തിറക്കിയത്.
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയെ നിശ്ചിയിക്കുക ചാന്‍സലര്‍ ആയിരിക്കുമെന്നു കരടില്‍ വ്യക്തമാക്കുന്നു. കേരളത്തിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം ചാന്‍സലര്‍ ഗവര്‍ണറായതിനാല്‍ ഫലത്തില്‍ വിസി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. 2018 ലെ യുജിസി വിജ്ഞാപനത്തില്‍ വിസി നിയമനാധികാരം ആര്‍ക്കെന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. എന്നത് തര്‍ക്കത്തിനും കേസുകള്‍ക്കും കാരണമായിരിക്കെയാണ് യുജിസിയുടെ പരിഷ്‌കാരങ്ങള്‍.
കരടിലെ വ്യവസ്ഥയനുസരിച്ച് ചാന്‍സലര്‍ നിര്‍ദ്ദേശിക്കുന്ന ആളാകും സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സന്‍. രണ്ടാമത്തെ അംഗത്തെ യുജിസി ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിര്‍ദേശിക്കാം.
അപേക്ഷകരില്‍ നിന്നു കമ്മിറ്റി നിര്‍ദേശിക്കുന്നവരില്‍ നിന്നു ഒരാളെ ചാന്‍സലര്‍ക്കു വിസിയായി നിയമിക്കാം. പുനര്‍ നിയമനത്തിനും അനുമതിയുണ്ട്. സര്‍വകലാശാല വിസി നിയമനങ്ങളെ ചൊല്ലിയുള്ള ഗവര്‍ണര്‍- സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് പുതിയ കരട് ചട്ടം യുജിസി ഇറക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.