ന്യൂയോർക്ക് : ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ വസ്തുതാ പരിശോധകരെ (ഫാക്ട് ചെക്കേഴ്സ്) മാതൃ കമ്പനിയായ മെറ്റ ഒഴിവാക്കുന്നു. പകരം ഇലോൺ മസ്കിന്റെ എക്സിന്റെ മാതൃകയില്‍ കമ്യൂണിറ്റി നോട്സ് ഉള്‍പ്പെടുത്താനാണ് തീരുമാനം. ഒരു പോസ്റ്റിന്റെ സത്യാവസ്ഥയെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും മറ്റ് ഉപയോക്താക്കള്‍ വിളിച്ച് പറയുന്നതാണ് എക്സിലെ കമ്യൂണിറ്റി നോട്‌സ്.
സെന്‍സര്‍ഷിപ്പിന്റെ ആധിക്യം ഒഴിവാക്കാനാണ് വസ്തുതാ പരിശോധകരെ നീക്കുന്നതെന്ന് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. മെറ്റാ മാധ്യമങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ ഉള്ളടക്കം കൊണ്ടുവരും. ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തിരിച്ചെത്തിയ ശേഷം അഭിപ്രായ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കും. അമേരിക്കന്‍ കമ്പനികളെ ലക്ഷ്യമിടുന്ന സര്‍ക്കാരുകളെ നേരിടുന്നതിന് ട്രംപിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു
മെറ്റയിലെ വസ്തുതാ പരിശോധകര്‍ക്ക് രാഷ്ട്രീയ പക്ഷപാതിത്വമുണ്ട്. കുടിയേറ്റം, ലിംഗം തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം മെറ്റ നീക്കുമെന്നും സക്കര്‍ ബര്‍ഗ് അറിയിച്ചു.
2016-ൽ അവതരിപ്പിച്ച മെറ്റയുടെ നിലവിലുള്ള വസ്തുതാ പരിശോധന പ്രോഗ്രാം സംശയാസ്പദമായ പോസ്റ്റുകൾ അവലോകനത്തിനായി സ്വതന്ത്ര ഓർഗനൈസേഷനുകളിലേക്ക് റഫർ ചെയ്യുന്നു. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയി ഫ്ലാഗുചെയ്‌ത പോസ്റ്റുകൾ ഉപയോക്താക്കളുടെ ഫീഡുകളിൽ ലേബൽ ചെയ്യുകയും തരംതാഴ്ത്തുകയും ചെയ്യുന്നു.
എന്നിരുന്നാലും ഈ സമ്പ്രദായം ഉടൻ തന്നെ കമ്മ്യൂണിറ്റി നോട്ടുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. യു.കെയിലോ യൂറോപ്യൻ യൂണിയനിലോ ഉള്ള മൂന്നാം കക്ഷി വസ്തുതാ പരിശോധകരെ ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഉടൻ പദ്ധതികളൊന്നുമില്ല എന്ന് യു.എസ് മെറ്റാ വ്യക്തമാക്കി.
ആഗോളതലത്തില്‍ 300 കോടി ഉപയോക്താക്കളാണ് വിവിധ മാധ്യമങ്ങളിലായി മെറ്റയ്ക്കുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.