മലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴുര്‍ സ്വദേശി കൃഷ്ണന്‍ കുട്ടിയാണ് (58) മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് 11.30 നായിരുന്നു അന്ത്യം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
പുതിയങ്ങാടി നേര്‍ച്ചയ്ക്കായി കൊണ്ടുവന്ന പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. അടുത്ത് നിന്ന് കൃഷ്ണന്‍കുട്ടിയെ ആന തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
അടുത്തു നിന്നിരുന്ന ചിലരാണ് ഇയാളെ വലിച്ചെടുത്ത് മാറ്റിയത്. അതിനിടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റ് നാല് ആനകളെ പാപ്പാന്മാര്‍ മാറ്റി. തുടര്‍ന്ന് പാപ്പാനും മറ്റുള്ളവരും ചേര്‍ന്ന് ശ്രീക്കുട്ടന്‍ എന്ന ആനയെ തളച്ചു. ഡ്രൈവിങ് സ്‌കൂള്‍ ടീച്ചര്‍ പ്രേമയാണ് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ. മക്കള്‍: അജിത്, അഭിജിത്.
ആനയിടഞ്ഞതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടറോട് ഹൈക്കോടതി ഇന്നലെ റിപ്പോര്‍ട്ട് തേടിയിരുന്നു. പരിപാടിക്ക് അനുമതി നല്‍കിയ കാര്യത്തിലടക്കം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. കളക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.