കോഴിക്കോട്: തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ 12 വരെ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് തീരുമാനം. എലത്തൂര്‍ എച്ച്പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചു ദിവസമായി തര്‍ക്കം നിലനിന്നിരുന്നു. ഇന്ധനവുമായി പമ്പുകളിലെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ചായക്കാശ് എന്ന പേരില്‍ ഒരു തുക നല്‍കുന്ന പതിവ് പണ്ട് മുതല്‍ നിലനില്‍ക്കുന്നതാണ്. 300 രൂപ വരെയാണ് നിലവില്‍ നല്‍കുന്നത്. ഈ തുക കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍ രംഗത്തെത്തുകയും ആവശ്യം ഡീലര്‍മാര്‍ നിരസിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം.
ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് കോഴിക്കോട് എലത്തൂരിലെ ഡിപ്പോയില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. എന്നാല്‍ ഇതിനിടെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ കയ്യേറ്റം ചെയ്തുവെന്ന ആരോപണം ഡ്രൈവര്‍ നിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.