പീച്ചി റിസര്‍വോയറില്‍ മുങ്ങിയ നാല് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേരുടെ നില ഗുരുതരം

പീച്ചി റിസര്‍വോയറില്‍ മുങ്ങിയ നാല് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേരുടെ നില ഗുരുതരം

തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. നാല് പേരും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പ്ലസ്‌വണ്‍ വിദ്യാര്‍ഥികളായ എം.ബി എറിന്‍, ആന്‍ ഗ്രേസ്, അലീന ഷാജന്‍, നിമ(12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് മറ്റ് മൂന്ന് പേര്‍.

പള്ളിപ്പെരുന്നാളാഘോഷിക്കാന്‍ ഹിമയുടെയും നിമയുടെയും വീട്ടിലെത്തിയതാണ് കൂട്ടുകാര്‍. ഹിമ വെള്ളത്തിലേയ്ക്കിറങ്ങിയിരുന്നില്ല. രണ്ട് പേര്‍ പാറക്കെട്ടില്‍ വഴുതി വെള്ളത്തില്‍ വീണപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാനിറങ്ങിയതാണെന്നാണ് കരുതുന്നത്. കുട്ടികളുടെ നിലവിളികേട്ടെത്തിയ സമീപവാസികളാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. മന്ത്രി കെ. രാജന്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.

പെണ്‍കുട്ടികളുടെ നില മെച്ചപ്പെട്ടുവരുന്നതായി റവന്യൂ മന്ത്രി കെ. രാജന്‍. ഒരു കുട്ടി പൂര്‍ണമായി അപകടനില തരണം ചെയ്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളേയും ആശുപത്രിയിലെത്തിച്ചപ്പോള്‍ പള്‍സ് ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ കുട്ടികളുടെ പള്‍സ് വീണ്ടെടുക്കാന്‍ കഴിഞ്ഞത് ശുഭപ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു.

പള്‍സ് ഇല്ലാത്ത നിലയിലാണ് കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുവന്നത്. എല്ലാ വിഭാഗത്തിലേയും ഡോക്ടര്‍മാര്‍ ഇവരെ നോക്കുന്നുണ്ട്. പുറത്ത് നിന്ന് ഡോക്ടര്‍മാരെ കൊണ്ടുവരണോ എന്ന് ആശുപത്രിയില്‍ അന്വേഷിച്ചു. പ്രധാന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഉള്ളതിനാല്‍ അതിന്റെ ആവശ്യം നിലവിലില്ലെന്നാണ് അറിയിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട് ഒരു പ്രതിസന്ധിയുമുണ്ടാകില്ല. എങ്കിലും വന്നപ്പോഴുള്ളതിനേക്കാള്‍ നില മെച്ചപ്പെട്ടിട്ടുണ്ട്. പള്‍സ് കിട്ടിത്തുടങ്ങി. ഒരാള്‍ക്ക് എന്‍.ഐ.വി (നോണ്‍-ഇന്‍വേസീവ് വെന്റിലേഷന്‍) മാത്രമാണ് നല്‍കുന്നത്. മെഡിക്കല്‍ ബോര്‍ഡ് രൂപവല്‍കരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ ബുറ്റിന്‍ പുറത്തിറക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.