പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ് (16) ആണ് മരിച്ചത്. ഇതോടെ റിസർവോയറിൽ വീണ് പരിക്കേറ്റ നാല് പെൺകുട്ടികളിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങി. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന മരിച്ചിരുന്നു.

ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് ആൻ ഗ്രേസിന്റെ മരണം. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടെ മരിച്ചിരുന്നു. അതിനിടെ അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് പെൺകുട്ടികൾ സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയത്. തിങ്കളാഴ്ചയാണ് ഇവർ പീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തിൽപ്പെട്ടത്. റിസർവോയറിൽ വീണ നാല് പെൺകുട്ടികളെയും നാട്ടുകാര്‍ പെട്ടന്ന് തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.