മെൽബൺ രൂപത മൈനർ സെമിനാരി അങ്കമാലി കോക്കുന്നിൽ ; ബിഷപ് ബോസ്‌കോ പുത്തൂർ ശിലാസ്ഥാപനം നിർവഹിച്ചു

മെൽബൺ രൂപത മൈനർ സെമിനാരി അങ്കമാലി കോക്കുന്നിൽ ; ബിഷപ് ബോസ്‌കോ പുത്തൂർ ശിലാസ്ഥാപനം നിർവഹിച്ചു

അങ്കമാലി : സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നാമധേയത്തിലുള്ള മൈനർ സെമിനാരിയുടെ അടിസ്ഥാന ശിലാസ്ഥാപനം ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ നിർവഹിച്ചു. അങ്കമാലിക്കടുത്ത് കോക്കുന്ന് സെന്റ് ജോസഫ് ദേവാലയത്തിന് സമീപം മെൽബൺ രൂപതക്ക് ലഭിച്ച ഒരേക്കർ സ്ഥലത്താണ് സെമിനാരിയും അനുബന്ധ സൗകര്യങ്ങളുമായുള്ള കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നത്.



മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ സി.എം.ഐ, വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, മൈനർ സെമിനാരി റെക്ടർ ഫാദർ ലോറൻസ് തൈക്കാട്ടിൽ, പ്രൊക്യൂറേറ്റർ ഡോ. ജോൺസൺ ജോർജ്ജ്, കോക്കുന്ന് സെന്റ് ജോസഫ് ഇടവക വികാരി ഫാദർ ഷാജൻ പുത്തൻപുരയ്ക്കൽ, മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന വൈദികർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.