പത്ര മുതലാളിയായി അജു വർഗീസ്; പടക്കുതിര ടീസർ റിലീസ് ചെയ്തു; ചിത്രം ഉടന്‍ തീയറ്ററിലേക്ക്

പത്ര മുതലാളിയായി അജു വർഗീസ്; പടക്കുതിര ടീസർ റിലീസ് ചെയ്തു; ചിത്രം ഉടന്‍ തീയറ്ററിലേക്ക്


അജു വർഗീസ് നായകനാകുന്ന പടക്കുതിരയുടെ ടീസർ റിലീസ് ചെയ്തു. നവാഗതനായ സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദീപു എസ് നായരും സന്ദീപ് സദനാദനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. “വാളിനേക്കാൾ ശക്തമാണ് പേന” എന്ന ടാഗ്‌ലൈനിനൊപ്പം രക്തം പുരണ്ട നിബ്ബുള്ള ഫൗണ്ടൻ പേന ഉൾക്കൊള്ളുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും നിർമാതാക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു.

ഇന്ദ്രൻസ്,നന്ദു ലാൽ,ബൈജു എഴുപുന്ന,അഖിൽ കവലയൂർ, ജോമോൻ,ഷമീർ,ദിലീപ് മേനോൻ,കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്,ഷാജു ശ്രീധർ,ജെയിംസ് ഏലിയ,കാർത്തിക് ശങ്കർ,സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്,ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ബിനി ശ്രീജിത്ത്,മഞ്ജു ഐ ശിവാനന്ദൻ, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ഗ്രേസൺ എ സി എ, ലൈൻ പ്രൊഡ്യൂസർ- ഡോക്ടർ അജിത്കുമാർ ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, കല-സുനിൽ കുമാരൻ, മേക്കപ്പ്-രതീഷ് വിജയൻ, കോസ്റ്റ്യൂംസ്-മെർലിൻ ലിസബത്ത്, സ്റ്റിൽസ്-അജി മസ്കറ്റ്,

പരസ്യകല-ഐഡന്റ് ഡിസൈൻ ലാബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ-ജിദു സുധൻ, അസിസ്റ്റന്‍റ് ഡയറക്ടർ- രഞ്ജിത്ത് കൃഷ്ണമോഹൻ, രാഹുൽ കെ എം, ജെബിൻ ജെയിംസ്, ലിബിൻ ബാലൻ, ജെയ്ബിൻ ബേബി, മിഥുൻ നായർ, സോഷ്യൽ മീഡിയ മാനേജർ-അരുൺ കുമാർ, ആക്ഷൻ-മിറാക്കിൾ മൈക്കിൾ,പ്രൊഡക്ഷൻ മാനേജർ-നിധീഷ് പൂപ്പാറ,അനീഷ് ചന്ദ്രൻ, ഇന്ദ്രജിത്ത് ബാബു,പി ആർ ഒ-എ എസ് ദിനേശ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.