ബംഗളുരു: ഭരണഘടന സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനും കോണ്‍ഗ്രസ് തയ്യാറാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ജയിലിലിരുന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യമല്ല, സ്വാതന്ത്ര്യത്തിനായി പോരാടിയ പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്.
ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും പാരമ്പര്യമാണത്. എത്ര കള്ളക്കേസില്‍ പെടുത്തിയാലും കോണ്‍ഗ്രസ് ഭയപ്പെടില്ലെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടകയിലെ ബെലഗാവിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍' റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ അട്ടിമറിക്കുകയാണ് ബിജെപി, ആര്‍എസ്എസ് അജണ്ട. സംവരണമടക്കം സാമൂഹ്യനീതി ഉറപ്പ് വരുത്തുന്ന മൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ബെലഗാവിയിലെ സുവര്‍ണ വിധാന സൗധയ്ക്ക് മുന്നില്‍ 25 അടി ഉയരമുള്ള ഗാന്ധി പ്രതിമ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രിയങ്കാ ഗാന്ധിയും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വച്ച പരിപാടിയാണ് കോണ്‍ഗ്രസ് ഇന്ന് ബെലഗാവിയില്‍ സംഘടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.