'മുന്നണിയിൽ ഘടകകക്ഷികൾക്ക് പരിഗണനയില്ല'; എൻഡിഎ വിടണമെന്ന് ബിഡിജെഎസ് കോട്ടയം നേതൃത്വം

'മുന്നണിയിൽ ഘടകകക്ഷികൾക്ക് പരിഗണനയില്ല'; എൻഡിഎ വിടണമെന്ന് ബിഡിജെഎസ് കോട്ടയം നേതൃത്വം

കോട്ടയം : മുന്നണിയിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും എൻഡിഎ വിടണമെന്നും ബിഡിജെഎസിൽ പ്രമേയം. കോട്ടയം ജില്ലാ ക്യാമ്പിലാണ് മുന്നണി വിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.

എൻഡിഎയിൽ നിന്ന് അർഹമായ സ്ഥാനമാനങ്ങൾ നൽകിയില്ല. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ഫലം നിരാശയാണ് സമ്മാനിച്ചതെന്നും ബിജെപി ചേർത്ത് നിർത്തിയില്ലെന്നും പ്രമേയത്തിൽ വിമർശനമുണ്ട്. ഇങ്ങനെ മുന്നോട്ട് പോവാൻ കഴിയില്ല. അടുത്ത സംസ്ഥാന കമ്മിറ്റിയിൽ ഉചിതമായ തീരുമാനം എടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

നേരത്തെ ബിഡിജെഎസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു. ബിഡിജെഎസിനെ ഒരു ഉപകരണമാക്കി ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്നാണ് എം.വി ​ഗോവിന്ദൻ വിമർശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.