അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും ഗുരുദ്വാരകളില്‍ റെയ്ഡ്; എതിര്‍പ്പുമായി സിഖ് സംഘടനകള്‍

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ന്യൂയോര്‍ക്കിലെയും  ന്യൂജേഴ്സിയിലെയും ഗുരുദ്വാരകളില്‍ റെയ്ഡ്; എതിര്‍പ്പുമായി സിഖ് സംഘടനകള്‍

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കയില്‍ കടുത്ത നടപടി തുടരുന്നു. ആരാധനാലയങ്ങളില്‍ പോലും വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്.

ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നത്. ഇതിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും സിഖ് മതവിശ്വാസികളുടെ ഗുരുദ്വാരകളിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന.

ജോ ബൈഡന്റെ ഭരണ കാലത്ത് ആരാധനാലയങ്ങളില്‍ പൊലീസിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍ ട്രംപ് വന്നതോടെ അതൊക്കെ എടുത്തു മാറ്റി.

തുടര്‍ന്നാണ് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി തുടങ്ങിയ സ്ഥലങ്ങളിലെ ഗുരുദ്വാരകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകളും നിരീക്ഷണങ്ങളും തുടങ്ങിയത്. ഗുരുദ്വാരകള്‍ സിഖ് വിഘടന വാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

ഇത്തരം ആരാധനാ കേന്ദ്രങ്ങളെ സെന്‍സിറ്റീവ് ഏരിയ എന്ന നിലയില്‍ കണക്കാക്കി ഏജന്‍സികളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ രീതിയാണ് ട്രംപ് മാറ്റിയത്. ഇതിനെതിരെ സിഖ് സംഘടനകളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. ഗുരു ദ്വാരകളുടെ പവിത്രതയെയും തങ്ങളുടെ വിശ്വാസത്തെയും ബാധിക്കുന്നതാണ് നടപടികളെന്നാണ് അവരുടെ വാദം.

കുടിയേറ്റ നിയമത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഹോം ലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. പുറത്തു നിന്ന് വന്ന കൊലപാതകികളെയും സ്ത്രീ പീഡകരെയും പിടികൂടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

കുറ്റവാളികള്‍ക്ക് അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്കയിലെ സ്‌കൂളുകളിലും ആരാധനാ കേന്ദ്രങ്ങളിലും ഇനി ഒളിക്കാനാകില്ല. സുരക്ഷാ ഏജന്‍സികളുടെ കൈ സര്‍ക്കാര്‍ കെട്ടിയിട്ടില്ലെന്നും ഹോം ലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.