കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് കത്തിക്കുകയല്ല, ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കണമെന്ന് ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ്.
തിരുവനന്തപുരം: മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലുകയാണ് ഏക പരിഹാര മാര്‍ഗമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും ധനമന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ ആന, മുതല എന്നീ മൃഗങ്ങളെ വരെ ഇറച്ചിയാക്കി വില്‍ക്കുന്നുണ്ട്. കുടുംബാസൂത്രണം മനുഷ്യരില്‍ മാത്രം പോരാ. വന്യജീവികളിലും ജനന നിയന്ത്രണം വേണം.
പ്രതിരോധ മാര്‍ഗങ്ങള്‍ പരാജയമാണ്. വേലി കെട്ടിയാലോ, മതില്‍ ഉണ്ടാക്കിയാലോ മറ്റൊരു വഴിയിലൂടെ മൃഗങ്ങള്‍ എത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കാട്ടുപന്നികള്‍ പെരുകുന്നതിനാല്‍ അവയെ വെടിവെച്ചു കൊന്ന് ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കണമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് പറഞ്ഞു.
കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. വന്യമൃഗ പെരുപ്പം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് പറഞ്ഞു.
'രാജ്യത്തിന്റെ നട്ടെല്ല് കര്‍ഷകരാണ് എന്ന് അഭിപ്രയപെടുമ്പോള്‍ കര്‍ഷകരെ ബാധിക്കുന്ന വന്യമൃഗ പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ട്. കാട്ടുപന്നികളുടെ എണ്ണം എടുത്ത ശേഷം കൂടുതല്‍ ഉള്ളവയെ കൊന്ന് ജങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ നല്‍കണം.
വന്യമൃഗ പെരുപ്പം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തി ഇതിനൊരു നിയന്ത്രണം വരുത്തേണ്ടത് അത്യാവിശ്യമാണെന്നും ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.