തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ എന്തെന്ന് പരിശോധിക്കാം.
വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപ
കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും
വന്യജീവി ആക്രമണം നേരിടാന്‍ 50 കോടി രൂപ
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപ
കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി
സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും
കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാന്‍
തിരുവനന്തപുരം മെട്രോയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 2025 26ല്‍ ആരംഭിക്കും
കൊച്ചി മെട്രോയുടെ വികസനം തുടരും
തെക്കന്‍ കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാന്‍ കേന്ദ്ര സഹകരണം തേടും.
വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവര്‍ത്തനത്തിന് അഞ്ച് കോടി
സംസ്ഥാനത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി
പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും.
കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളര്‍ത്തും
കോവളം ബേക്കല്‍ ഉള്‍നാടന്‍ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും.
ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് കിഫ്ബി 500 കോടി നല്‍കും
വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നടപടി എടുക്കും
സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂര്‍ത്തിയാക്കും
തിരുവനന്തപുരം ഔട്ടര്‍ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നല്‍കി
കൊല്ലത്ത് ഐടി പാര്‍ക്ക്
വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന തൃകോണ പദ്ധതി നടപ്പാക്കും
സംസ്ഥാനത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് 'കെ-ഹോം' പദ്ധതി
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിന് 212 കോടി
കൊച്ചി മുസിരിസ് ബിനാലേക്ക് ഏഴ് കോടി
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ട് അപ് മിഷന് ഒരു കോടി
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ ആരംഭിക്കും.
'ന്യൂ ഇന്നിംഗ്‌സ്' എന്ന പേരില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബിസിനസ് പദ്ധതികള്‍ക്കും സഹായം
ഇടത്തരം വരുമാനമുള്ളവര്‍ക്കായി ഭവന പദ്ധതി
സംസ്ഥാനത്ത് 1147 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം.
തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്
സര്‍ക്കാരിന് വാഹനം വാങ്ങാന്‍ 100 കോടി. പഴഞ്ചന്‍ സര്‍ക്കാര്‍ വണ്ടികള്‍ മാറ്റും
തുഞ്ചന്‍ പറമ്പിന് സമീപം എംടി വാസുദേവന്റെ സ്മാരകത്തിന് അഞ്ച് കോടി
ഉന്നത വിദ്യാഭ്യസ മേഖലയില്‍ ഏഴ് മികവിന്റെ കേന്ദ്രങ്ങള്‍. ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് 20 കോടി
ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ രണ്ട് കോടി
സീ പ്ലെയിന്‍ ടൂറിസം പദ്ധതിക്ക് 20 കോടി
വൈക്കം സ്മാരകത്തിന് അഞ്ച് കോടി രൂപ
നെല്ല് വികസന പദ്ധതിക്ക് 150 കോടി രൂപ
തെരുവ് നായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്ക് രണ്ട് കോടി
വനം, വന്യജീവി സംരക്ഷണത്തിന് 305.61 കോടി
ആര്‍ആര്‍ടി സംഘത്തിന്റെ എണ്ണം 28 ആയി വര്‍ധിപ്പിച്ചു
കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ട് കോടി അനുവദിച്ചു
പാമ്പുകടി മരണങ്ങള്‍ ഇല്ലാതാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി
ക്ഷീര വികസനത്തിന് 120 കോടി
സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും എതിനെ ശക്തമായ നടപടി. സൈബര്‍ വിങിനായി രണ്ട് കോടി രൂപ
കുടുംബശ്രീക്ക് 270 കോടി
ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികള്‍ക്ക് 212 കോടി
കശുവണ്ടി മേഖലയ്ക്ക് 53.36 കോടി
കാഷ്യു ബോര്‍ഡിന് 40.81 കോടി റിവോള്‍വിങ് ഫണ്ട്
കൈത്തറി ഗ്രാമത്തിന് നാല് കോടി
കയര്‍ വ്യവസായത്തിന് 107.6 കോടി
ഖാദി വ്യവസായത്തിന് 14.8 കോടി
കെഎസ്‌ഐഡിസി 127.5 കോടി
കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴി 200 കോടി
ഐടി മേഖലയ്ക്ക് 507 കോടി
ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും
2000 വൈഫൈ ഹോട്ട്‌സ് പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി
25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുമതി നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷ
തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടത്തുന്ന വ്യവസായ പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ സഹായം. ഈ വര്‍ഷം 100 കോടി
കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു
റബ്കോയ്ക്ക് 10 കോടി
കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപ
പുതിയ ബസ് വാങ്ങാന്‍ 107 കോടി രൂപ
ഹൈദരാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി
ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപ
പൊന്‍മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ
സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി
സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 109 കോടി
സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് 21 കോടി രൂപ
സര്‍ക്കാര്‍ തിയേറ്ററുകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാന്‍ രണ്ട് കോടി
വയനാട് തുരങ്ക പാതയ്ക്കായി 2134 കോടി രൂപ
നാര്‍ക്കയ്ക്ക് 101.83 കോടി
ക്ഷേമനിധി പ്രവര്‍ത്തനത്തിന് 23 കോടി
105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ
ആലപ്പുഴ, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആധുനിക കാത്ത് ലാബ്
കാന്‍സര്‍ ചികിത്സയ്ക്ക് 182.5 കോടി രൂപ
കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കും
സ്‌ട്രോക്ക് യൂണിറ്റുകള്‍ക്കായി 21 കോടി
ഇ ഹെല്‍ത്ത് പദ്ധതിയ്ക്ക് 27.60 കോടി രൂപ
പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികള്‍ക്ക് 3200 കോടി
ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടി. വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കായി ഒമ്പത് കോടി
ഇമ്പിച്ചിബാവ ഭവന പദ്ധതിക്കായി അഞ്ച് കോടി
നവ കേരള സദസിന്റെ പദ്ധതി പൂര്‍ത്തീകരണത്തിനായി 500 കോടി
നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഏഴ് കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും
ജുഡീഷ്യല്‍ അക്കാദമിയുടെയും ഹൈക്കോടതിയുടെയും ആധുനിക വല്‍ക്കരണം ലക്ഷ്യമിട്ട് 500 കോടി
ജുഡീഷ്യല്‍ അക്കാദമിയുടെയും ഹൈക്കോടതിയുടെയും ആധുനിക വല്‍ക്കരണം ലക്ഷ്യമിട്ട് 17.04 കോടി
മെഡിസെപ് പദ്ധതിക്ക് 1668 കോടി
സ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി
ദിവസം വേതനക്കാരുടെ വേതനം അഞ്ച് ശതമാനം കൂട്ടും
കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കും
കോടതി ഫീസുകള്‍ കൂടും
സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പയ്ക്ക് രണ്ട് ശതമാനം പലിശ ഇളവ്
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു
15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവായുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു
സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു
പാട്ടം നിരക്കിലും വര്‍ധന. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം നിരക്കില്‍ പരിഷ്‌ക്കാരം വരുത്തും
ഭൂനികുതി കൂട്ടി. ഭൂനികുതി സ്ലാബുകള്‍ 50 ശതമാനം വര്‍ധിപ്പിച്ചു
ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് മഴവില്‍ പദ്ധതി 5.5 കോടി
തേക്കിന്‍കാട് മൈതാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് കോടി രൂപ
ട്രഷറി വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 7.7 കോടി
കലാ-സാംസ്‌കാരിക മേഖലയ്ക്ക് 197.49 കോടി
ക്ഷേമ പെന്‍ഷന്‍ ഇത്തവണ കൂട്ടില്ല. സാമൂഹ്യ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.